നാടോടിത്താളം കൊട്ടി നന്തുണിപ്പട്ടും കെട്ടി
നാടായ നാടും ചുറ്റി നഗരം പലതും ചുറ്റി
തുളുനാടന്‍ കഥ പാടാന്‍
പഴംപാണന് ഞാന്‍ വരവായേ ഹോ...(നാടോടി)
ആദിത്യന് താണുദിക്കും കുന്നത്തെ കാവ് കണ്ടേ
അങ്കച്ചോടൊത്തു നില്ക്കും പൂത്തൂരം നാട് കണ്ടേ
കച്ചമുറുക്കി ചുരിക വിളക്കി
പതിനെട്ടടവും പാറി പയറ്റാന്‍
വായ്ത്താരി മൂളി നിന്ന കളരി കണ്ടു ഞാന്‍ .. (നാടോടി)
കാലത്തിന് കൈക്കണക്കും പഞ്ചാംഗത്താളും മാറി
തച്ചോളി പെരുമയെല്ലാം പഴയ പല്ലവിയായ്
നാട് മുടിഞ്ഞേ നഗരം മുടിഞ്ഞേ
കള്ളച്ചതിയും കുന്നു കുമിഞ്ഞേ
എങ്ങാണൊരങ്കവീരന് നാട് കാക്കുവാന്‍ .. (നാടോടി)