Maaleyam

മാലേയം
Year
Language

മാലേയം മാറോടലിഞ്ഞും മൈക്കണ്ണില്‍ മാമ്പൂ വിരിഞ്ഞും
മഞ്ഞില്‍ കുതിര്‍ന്നാടും പൊന്നിന്നാട ഒന്നൊന്നായഴിഞ്ഞും
നിന്റെ നെഞ്ചിന്‍ ചെണ്ടുമല്ലിപ്പൂവിന്‍ നേര്‍ത്ത ചെല്ലക്കൂമ്പുലഞ്ഞും
ആഹാ......

താ തജം തകിട തരികിട തോം
താ തജം തകിട

തിങ്കള്‍പ്പൂന്തെല്ലൊരുക്കാന്‍
തങ്കം കാച്ചുന്ന മെയ്യില്‍
ഹാ ഹാ ഹാ.........
മഞ്ഞള്‍ പൂവാകചേര്‍ത്തും നല്ലൊരെള്ളെണ്ണ തേച്ചും
പൊന്നാമ്പല്‍ പൊയ്കയില്‍ നീരാടും നേരമായി
തേവാരക്കൊട്ടിലില്‍ ചാന്താടും കാലമായ്
ഹാ..........ആഹാഹഹാ......

തത്തജം തകിട

നാലില്ലം ചില്ലുവാതില്‍
ചാരേ നീ മെല്ലെ ചാരി
ഹാ ഹാ ഹാ......
ചാഞ്ചാടും മഞ്ചമേറി താംബൂലത്താലമേന്തി
സല്ലാപം ചൊല്ലിയും സംഗീതം മൂളിയും
മിന്നായം മിന്നുമീ പൊന്‍‌ദീപം ഊതി ഞാന്‍
ഹാ.........ആഹാഹഹാ....

māleyaṁ māṟoḍaliññuṁ maikkaṇṇil māmbū viriññuṁ
maññil kudirnnāḍuṁ pŏnninnāḍa ŏnnŏnnāyaḻiññuṁ
ninṟĕ nĕñjin sĕṇḍumallippūvin nertta sĕllakkūmbulaññuṁ
āhā......

tā tajaṁ tagiḍa tarigiḍa toṁ
tā tajaṁ tagiḍa

tiṅgaḽppūndĕllŏrukkān
taṅgaṁ kāccunna mĕyyil
hā hā hā.........
maññaḽ pūvāgaserttuṁ nallŏrĕḽḽĕṇṇa teccuṁ
pŏnnāmbal pŏygayil nīrāḍuṁ neramāyi
tevārakkŏṭṭilil sāndāḍuṁ kālamāy
hā..........āhāhahā......

tattajaṁ tagiḍa

nālillaṁ silluvādil
sāre nī mĕllĕ sāri
hā hā hā......
sāñjāḍuṁ mañjameṟi tāṁbūlattālamendi
sallābaṁ sŏlliyuṁ saṁgīdaṁ mūḽiyuṁ
minnāyaṁ minnumī pŏn‌dībaṁ ūdi ñān
hā.........āhāhahā....