സൂര്യനാളം പൊന്‍വിളക്കായ് തിമൃതകതോം
മിന്നല്‍മേഘക്കച്ചകെട്ടി തകതിമൃതോം
നാടുവാഴിത്തമ്പുരാനും മേലെ വാഴും ചേകവന്മാര്
വാള് തൊടുക്കും കേളി കേള്‍ക്കാം
തിമൃതകതോം തകതിമൃതോം
(സൂര്യനാളം)
അരയന്നച്ചുണ്ടന്വള്ളം തുഴയാന്‍ വായോ
അമരത്തുണ്ടണിയത്തുണ്ടേ അലങ്കാരങ്ങള്‍
പരിവാരം മറതീര്‍ക്കും പടിമേലുണ്ടേ
മുടിമേലേ കൊടിയാട്ടും കുഞ്ചുണ്ണൂലി
പയ്യാരം കൊഞ്ചി പഴംപാട്ടും മൂളി
ഇടിവാളും തോല്‍ക്കും മിഴിരണ്ടും വീശി
കൊമ്പില്ലാക്കൊമ്പന്പോലൊരു പെണ്ണാളല്ലോ
അവള് തിന്തതിമൃതകതോം
(സൂര്യനാളം)
ആറാട്ടും പൂരോം വേലേം കാണാന്‍ വായോ
ചെമ്പല്ലൂര്ക്കോലോം വാഴും ചെറുവാല്ക്കിളിയേ
പൊന്നാനച്ചന്തം കണ്ടും ചമയം കണ്ടും
പഞ്ചാരിക്കൂറായ് നെഞ്ചില്‍ പടരാന്‍ വായോ
തുളുനാട്ടില്‍ പായും പടയോട്ടം കാണാം
ഉറുമിത്തുമ്പേല്ക്കും സീല്‍ക്കാരം കേള്‍ക്കാം
തച്ചോളിപ്പട്ടും വളയും മുറയായ് വാങ്ങാം
തക തിന്തതിമൃതകതോം
(സൂര്യനാളം)