സായം സന്ധ്യയില്‍ ഒരു നോവും സൂര്യനായി
ഇരുളിന്റെ കോണില്‍ എരിയുന്നു നീ എനിക്കായി
ഓരോ മാത്രയും നീയെന്‍ യാത്രയില്‍
എനിക്കായി നീറും മനസ്സിന്റെ മന്ത്രങ്ങള്‍ നീ
(സായം സന്ധ്യയില്‍)
കൊളുത്തുന്നു നീയെന്‍ കിഴക്കിന്റെ കോണില്‍ ഉഷസ്സിന്റെ മലര് താരകം
ചുരത്തുന്നു നീയെന്‍ മനസ്സിന്റെ ചുണ്ടില്‍ കനിവിന്റെ കനിപ്പാല്ക്കുടം
എന്നുയിരേ എന്നുലകേ
എന്നുയിരേ എന്നുലകേ നീയെന്റെ മാത്രം താരാട്ടു പാട്ടല്ലോ
(സായം സന്ധ്യയില്‍)
തളര്‍ന്നെന്നു തോന്നും തണുപ്പിന്റെ മെയ്യില്‍ പുതപ്പിച്ചു പുലര്‍കമ്പളം
നിറഞ്ഞെന്നു തോന്നും നിലാവിന്റെ കണ്കള് തുടപ്പിച്ചു തൂവല്സാന്ത്വനം
എന്‍ കനവേ എന്‍ കലികേ
എന്‍ കനവേ എന്‍ കലികേ ഞാന്‍ നിന്റെ കൂട്ടില്‍ പാടാത്ത പ്രാവല്ലയോ
(സായം സന്ധ്യയില്‍)