ജന്മങ്ങളായ് നിന്നെ അറിഞ്ഞില്ല ഞാൻ
മൗനങ്ങളിൽ മൗനം പൊതിഞ്ഞില്ല ഞാൻ
ഒരു പൊൻതിരിപോലെ എരിഞ്ഞില്ല നിന്നിൽ ഞാൻ
ഒരു മൺതരിപോലെ അലിഞ്ഞില്ല നിന്നിൽ ഞാൻ
തനിച്ചൊന്നു വന്നില്ലല്ലോ എന്നും നിന്നരികിൽ....
ജന്മങ്ങളായ് നിന്നെ അറിഞ്ഞില്ല ഞാൻ
മൗനങ്ങളിൽ മൗനം പൊതിഞ്ഞില്ല ഞാൻ...
പൂക്കാത്ത മുല്ലപ്പൂവിൻ ഇലപ്പന്തലിൽ
ഏകാന്ത സന്ധ്യാരാഗം വിരിഞ്ഞെങ്കിലും...(2)
പൊഴിഞ്ഞിറ്റു വീഴും മഴത്തുള്ളിയായ്
നനഞ്ഞീറനാകും മണിത്തെന്നലായ്
നീ ഒരു നിമിഷാർദ്ധം എന്നിൽ പൂത്തില്ലേ
ജന്മങ്ങളായ് നിന്നെ അറിഞ്ഞില്ല ഞാൻ
മൗനങ്ങളിൽ മൗനം പൊതിഞ്ഞില്ല ഞാൻ...
അന്നത്തെ രാവും ഞാനും തനിച്ചാകവേ
എന്നുള്ളിലേതോ മോഹം തുടിച്ചെങ്കിലും...(2)
മറന്നിട്ടു പോകും മണിത്തൂവലായ്
ഹിമപ്പക്ഷി പാടും ശ്രുതിത്തേനുമായ്
നീ ഒരു നിമിഷാർദ്ധം എന്നിൽ ചേർന്നില്ലേ...
(ജന്മങ്ങളായ്....)