പൊന്നരച്ചു പൊട്ടുതൊട്ട നീലവാനമെ,
മഞ്ഞുകൊണ്ടു കൂടുമേഞ്ഞ മേലെവാനമെ
നാട്ടുമൈന മൂളിടുന്ന പാട്ടിനൊത്ത നൃത്തമോടെ
വന്നിറങ്ങുമീ വാസന്തം
വേനല്‍ മായ്ക്കും വാസന്തം (പൊന്നരച്ചു)
ദൂരേ ദൂരെയെന്നാലും എതോ പക്ഷിപാടുമ്പോള്
സ്നേഹമാകും തൂവല്കാറ്റായ് നീ പറന്നെത്തവെ (ദൂരേ)
മഴപെയ്തൊഴിഞ്ഞവഴിയില് ഒരുപൂ വിരിഞ്ഞമൊഴിയില്(2)
നീ പറന്നു വന്നിറങ്ങും ഇന്ദ്രജാല പേടകങ്ങള്‍
ഞങ്ങള്‍ക്കു സമ്മാനങ്ങള്‍ (പൊന്നരച്ചു)
ഗ്രാമം നിന്റെ ആരാമം
സ്നേഹം നിന്റെ ശ്രീരാഗം
എങ്ങുമെങ്ങും മായാമയിലായി നീ നിറഞ്ഞാടവേ (ഗ്രാമം)
കനല്‍പോലെ നിന്ന മരുവില്‍ പുഴ പോല്‍ പടര്‍ന്ന മനസ്സേ(2)
നീ പകര്‍ന്ന മുത്തണിഞ്ഞ വെണ്ണിലാവു തുള്ളിയല്ലെ-
ഞങ്ങള്‍ക്കു പൂക്കാലങ്ങള്‍ (പൊന്നരച്ചു)