മുറ്റത്തെ മുന്തിരിച്ചെപ്പേ മുത്തം വെച്ചോട്ടേ..
തിത്താരം തത്തമ്മപ്പെണ്ണേ താംബൂലം തന്നോട്ടേ...
കുറുകുന്ന കുഞ്ഞാറ്റേ...കുയിലിന്റെ കുഞ്ഞാവേ...
കുറുമ്പിന്റെ കൂടാരത്തിലെ മുത്തേ മുത്താരേ...
കുണുങ്ങുന്ന കുഞ്ഞോളത്തിലെ പൊന്നേ പൊന്നാരേ...
(മുറ്റത്തെ മുന്തിരിച്ചെപ്പേ...)
മിനുങ്ങണ മൂവന്തി...ചിറകുള്ള ചേമന്തി
മിനുങ്ങണ മൂവന്തി...ചിറകുള്ള ചേമന്തി...
മിഴിവുള്ള മിന്നാമിന്നീ...നീയൊരു ചേലൊത്ത ചങ്ങാതി
കനവിന്റെ കണ്ണാടിപ്പൂം പുഴയിൽ മുങ്ങണ ചെങ്ങാലി...
ഒരുപാടു നാളെൻ ചക്കര തേൻകുടം ഞാൻ തിരഞ്ഞു ...
ചായങ്ങൾ ചാലിച്ചു ഞാൻ വരച്ചു..
(മുറ്റത്തെ മുന്തിരിച്ചെപ്പേ...)
കുളിരിന്റെ വെൺതാളിൽ....തൊടുവിരൽ തുമ്പാലേ
കുളിരിന്റെ വെൺതാളിൽ....തൊടുവിരൽ തുമ്പാലേ...
കസവണിപ്പൂവിതളിൽ കവിതയെഴുതി തീർത്തൂല്ലോ
മിഴികളിൽ പ്രണയമെഴും മഷികളെഴുതി തീർത്തൂല്ലോ
ഒരുപാടു രാഗത്തിൻ മുന്തിരിപ്പൂക്കുല തീർത്തൂല്ലോ
എല്ലാം മറന്നു ഞാൻ നിന്നൂല്ലോ...
(മുറ്റത്തെ മുന്തിരിച്ചെപ്പേ...)