പതിനേഴിന്നഴകായ് മാറി പവിഴനിലാവ്
പതിനാലാംരാവില്‍ മുങ്ങി പ്രേമവസന്തം
നിന് മേനിയെന്റെ നെഞ്ചിലൂര്ന്നു
നെന്മേനിവാക പൂത്തുലഞ്ഞു
തുമ്പുകെട്ടിയ മുടിയഴകില്‍
വീണലിഞ്ഞുപോയ് നിത്യസൗരഭം
(പതിനേഴിന്)
പാലരുവിത്തിരയിളകി തെന്നലൊഴുകി
കായാമ്പൂമിഴിയെഴുതി കാമനകള്‍
പൂത്തിലഞ്ഞിത്തണലില് പൂങ്കാറ്റലഞ്ഞു മയങ്ങി
മന്ദഹാസമലരില് തേന്‍വണ്ടു വന്നു കിണുങ്ങി
ഇരുഹൃദയങ്ങളിലൊരു മോഹാവേശം
പതിനേഴിന്നഴകായ് മാറി പവിഴനിലാവ്
പതിനാലാംരാവില്‍ മുങ്ങി പ്രേമവസന്തം
എന്‍ മേനി നിന്റെ മാറിലൂര്ന്നു
നെന്മേനിവാക പൂത്തുലഞ്ഞു
തുമ്പുകെട്ടിയ മുടിയഴകില്‍
വീണലിഞ്ഞുപോയ് നിത്യസൗരഭം
(പതിനേഴിന്)
പരിഭവമീ കവിളിണയില്‍ വീണലിഞ്ഞു
അരുതെന്നീ ചുണ്ടുകളില്‍ വിരലണഞ്ഞു
മിഴികള്‍ തമ്മിലിടഞ്ഞു അന്നെന്റെ മൗനമുലഞ്ഞു
മെയ്യണഞ്ഞനേരം കൈവളയുടഞ്ഞുപൊഴിഞ്ഞു
അതുവരെയറിയാത്തൊരു രാഗോന്മാദം
പതിനേഴിന്നഴകായ് മാറി പവിഴനിലാവ്
പതിനാലാംരാവില്‍ മുങ്ങി പ്രേമവസന്തം
എന്‍ മേനി നിന്റെ മാറിലൂര്ന്നു
നെന്മേനിവാക പൂത്തുലഞ്ഞു
പൊട്ടുകുത്തി മയ്യെഴുതി
തേടിയെന്നുമീ രാഗപൗരുഷം
(പതിനേഴിന്)