നാന നാനനാന നാനന നാനനാന നാനനനാനാ നാനാ
അമ്പാടിപ്പൂവേ നില്ല് നില്ല് അഘോഷക്കാലമായ്
ചേമന്തിപ്പൂവേ ഇന്നു മിണ്ടാമനസ്സിൽ ചെമ്പട താളമായ്
ദൂരെ ദൂരെ മാമല താഴെ ഒന്നു മേയും താരം കൂട്ടിനായ്
മെല്ലെ മെല്ലെ താഴ്വാര തീരെ വീണു പാവം താരം ഹോ യ്ഹൊയ് ഹൊയ്
കാറ്റേ മേടക്കാറ്റേ ആനന്ദക്കോലം കെട്ടി പാടു നീളെ നീളെ
മേലീ ലോകം നമ്മൾ കന്നിപ്പൂമാനം തേടി പോകാം മേലേ മേലെ
ആറ്റോരം പായുന്ന മാടത്തത്തേ ആകാശം കാണുവാൻ പോയിടാം
നാടോടി തീരത്തെ പാവക്കുഞ്ഞേ നാടെല്ലാം നമ്മുടെതാക്കിടാം
ദൂരം താണ്ടാൻ പൊന്നോണ പൂങ്കനവ് വേഗം പോകാം തില്ലാന പാട്ട്
കാലമെല്ലാം നമ്മൾക്ക് കൂട്ട് നടമാടി കൂടെ വരൂ
കാറ്റേ മേടക്കാറ്റേ ആനന്ദക്കോലം കെട്ടി പാടു നീളെ നീളെ
മേലീ ലോകം നമ്മൾ കന്നിപ്പൂമാനം തേടി പോകാം മേലേ മേലെ
ആലോലം നീലമേഘത്തേരിൽ നാടായ നാടെല്ലാം താണ്ടിടാം
ചേലോടെ ആടുന്ന ചോലപ്പൂവേ ആശക്കു പൂഞ്ചിറകേകിടാം
സ്വർഗ്ഗം തേടാൻ തന്നാര തൂവിളക്ക് സ്വപ്നം നേടാൻ കിന്നാരപ്പാട്ട്
നേരമെല്ലാം കൂത്താടി കൂടാൻ കുട ചൂടി കൂടെ വരൂ
കാറ്റേ മേടക്കാറ്റേ ആനന്ദക്കോലം കെട്ടി പാടു നീളെ നീളെ
മേലീ ലോകം നമ്മൾ കന്നിപ്പൂമാനം തേടി പോകാം മേലേ മേലെ
(അമ്പാടിപ്പൂവേ...)