മുന്തിരിവാവേ എന്തിനീ പിണക്കം
ചന്ദനവീണേ എന്തിനീ ചിണുക്കം
പുന്നാരക്കിളിമകളേ ഓ ഓ
ചാഞ്ചാട് മിഴിയഴകേ
കണിപ്പൂവേ വിലോലം താരാട്ടാം
വാത്സല്യത്തളിരേ പൂന്തിരളേ
പുന്നാരക്കിളിമകളേ ഓ ഓ
ചാഞ്ചാട് മിഴിയഴകേ
(മുന്തിരിവാവേ)
കൊഞ്ചുന്നകൊലുസ്സേ ഏട്ടന്റെ മനസ്സേ
മഞ്ചാടിക്കനവിനു തിളക്കമെന്തേ
അമ്പിളിക്കുരുന്നേ അമ്മതന്‍ നിധിയേ
ആനന്ദവിളക്കായി വിളങ്ങീടില്ലേ
കുസൃതി കാട്ടും കുഞ്ഞാറ്റയല്ലേ
കുണുങ്ങി നില്ക്കും കഞ്ഞാവയല്ലേ
സ്നേഹത്തിന് തിരി കൊളുത്ത് ഓ ഓ
നാമത്തിന് ശ്രുതിയുണര്‍ത്തു്
(മുന്തിരിവാവേ)
വെള്ളിലക്കാവില്‍ പാടുന്ന കുയിലേ
വെള്ളോട്ടു മലമേലേ തിരഞ്ഞതാരേ
പൂരാടക്കുറുമ്പി പാലാഴിക്കടവില്
പായാരം പറയാതെ ഇരുന്നതെന്തേ
കരളിലെന്നും നീ മാത്രമല്ലേ
കവിതയെല്ലാം നീ തന്നതല്ലേ
മായല്ലേ മധുമൊഴിയേ ഓ ഓ
മാലേയ മണിമുകിലേ
(മുന്തിരിവാവേ)