തള്ള് തള്ള് തള്ള് തള്ള് പന്നാസു വണ്ടി
തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി
തള്ള് തള്ള് തള്ള് തള്ള് പന്നാസു വണ്ടി
തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി
ഈ തല്ലിപ്പൊളി വണ്ടി
കിണു കിണു കിലു കിലുക്കം
കലപിലകളിലൊരുക്കം
പറപറക്കാൻ വാ മധുരമയമിറക്കാൻ വാ
ചിരിമഴയുടേ മുഴക്കം
മണിക്കിനാവിനു വസന്തം
ചിറകണിയാൻ വാ ശകടം ഇതിലണയാൻ വാ
ഇറക്കമോ ഇതു കയറ്റമോ
ഇറക്കമോ കയറ്റമോ കൂത്താരക്കാറ്റേ
കാണാച്ചെരുവിലെങ്ങോ ചില ചിലക്കണ ചങ്ങാതീ
ആണിൻ ഭാഗ്യമിങ്ങനെ പൂവണിഞ്ഞതു കണ്ടോ നീ
(തള്ള് തള്ള്........)
ദൂരെ പടകൂട്ടും കൂട്ടങ്ങൾ ആരെ കുഴലൂതി തേടുന്നു
ഏടാകൂടങ്ങൾ മാറുന്നു എല്ലാം ജോറായി തീരുന്നു
താനേ കുളിരണിയുന്നു മനതാരിലെ തീരങ്ങൾ
താഴെ നടവഴികളിൽ തുടി കൊട്ടി മേളങ്ങൾ (2)
ആകെ ഉല്ലാസം ചെല്ലും നേരത്തേയ്ക്കെല്ലാർക്കും ആറാട്ട്
(തള്ള് തള്ള്........)
ഉള്ളം തുള്ളുമ്പോൾ ആരാരോ ഉന്നം തെന്നാതെ ആടുന്നു
പായും റോക്കറ്റിലേറുന്നോ പാവം മോഹങ്ങൽ പൂക്കുന്നു
കാലം ശനിദശയുടേ മാലെല്ലാം നീക്കുന്നു
മീനം രാശിയിലെ ശുക്രൻ തല കാട്ടുന്നു (2)
മണ്ണു വിണ്ണായ് തപ്പു തുടിയോടെ ആനന്ദ ചാന്താട്ട്
(കിണു കിണു കിലു..)