ഡും ഡും ധിമി താളം കളി മേളം
ഈ വഴിയേ വായോ കുഞ്ഞാറ്റപ്പൂങ്കാറ്റേ
കണ്ടും തേനുണ്ടും മഴ കൊണ്ടും
കുളിരാടിവരുമ്പോള് ഉല്ലാസപ്പാട്ടുണ്ടേ
ഒരു വെള്ളിച്ചെല്ലമെടുക്കാം
ഒരു പൊന്നും താലമൊരുക്കാം
നറുതിങ്കൾപ്പൂക്കുട ചൂടാം
നാടും നഗരോം കാണാം....
(ഡും ഡും ധിമി......)
കുന്നില്ലാ മേട്ടില്‍ ഒരു കണ്ടില്ലാക്കാട്ടില്
കളിമണ്ണു കുഴച്ചു കളിച്ചു രസിക്കും ഭൂതത്താനേ
ഭൂതത്താനേ.....
വന്നല്ലോ ഞങ്ങള്‍ ഇനി എന്നും നിന് മുന്നില്‍
കുനുകുഞ്ഞു കിനാവുകള്‍ കുമ്മിയടിക്കണ താളം കേള്‍ക്കാന്‍
പുതുമാനം തന്നല്ലോ പുള്ളിപ്പാല്ക്കിണ്ണം
പാലാഴിക്കടവത്തോ താഴമ്പൂ വള്ളം
കിണികിണിയും കിങ്ങിണിയും
ഈ കിക്കിലുമണിയും കിലുകിലു മൊഴിയും....
(ഡും ഡും ധിമി......)
കന്നിപ്പൂക്കാലം കണിമുല്ലപ്പൂത്താലം
അതു ഞങ്ങളിലിന്നു നിറഞ്ഞതു കൊണ്ടീ ഉത്സവമേളം
ഉത്സവമേളം.......
ഒന്നല്ലോ ഞങ്ങള്‍....ഇടയില്ലല്ലോ തമ്മില്‍
ഇനി മണ്ണും വിണ്ണും അറിഞ്ഞുനമുക്കൊരു മാളിക തീര്‍ക്കാം
മാളിക തീര്‍ക്കാം.......
ആകാശം ഞങ്ങള്ക്കോരില്ലിക്കൂടാരം
ആരാരോ തുന്നുന്നൂ തൂവല്ക്കിന്നാരം
അണി അണിയും അരിമണിയും
ഈ കിക്കിലു മുകിലും കിലുകിലു മഴയും.....
(ഡും ഡും ധിമി......)