മുത്തുമണിക്കൊമ്പത്തൊരു മുന്തിരിയുടെ
ചിരികണ്ടിട്ടൊത്തിരിയിവനൊത്തിരി മോഹം
ഹേയ് ..ഒത്തിരിയിവനൊത്തിരി മോഹം
തത്തരികിട താ... തരികിടതക താ
തരികിടതക തരികിടതക തരികിടതക താ....
മിണ്ടാപ്പെണ്ണു കണ്ടാലൊന്നും മിണ്ടാറില്ലല്ലോ
പണ്ടേ നിന്നെ കണ്ണാലാരും കാണാറില്ലല്ലോ
ഒരു പുന്നാരച്ചന്തം പൊന്നേ നിന്നോടെന്നിഷ്ടം
അതു ചൊല്ലാനിന്നലെ കാത്തിരുന്നു
വഴി മറന്നുപോയതാരു്.....
മിണ്ടാപ്പെണ്ണു്.........
(മിണ്ടാപ്പെണ്ണു കണ്ടാലൊന്നും...)
ഓരോ നാളും കാണുന്തോറും ഒത്തിരി മോഹം
ഒന്നോ രണ്ടോ വാക്കില്‍ പെയ്യും കണ്ണിലെ മേഘം
നേരെ വന്നു കണ്ണുപൊത്തും നേരിയ നാണം
നേരം പോകും നേരത്തെന്റെ കൂടെ വരേണം
ഇടവഴിയും തണലുകളും നമ്മുടെയല്ലോ
മലര് വിരിയും മനസ്സുകളും നമ്മുടെയല്ലോ
ഒരു താമരയിതൾ മിന്മിഴിയുടെ ചാരുതപോലെ
(മിണ്ടാപ്പെണ്ണു കണ്ടാലൊന്നും...)
ആരോ വന്നു വാതില്‍ ചാരും പ്രേമനിലാവില്‍
ആരോമല്‍ ഞാന്‍ ചായുറങ്ങും നിന് വിരിമാറില്‍
നീലാകാശം കാവല്‍ നില്ക്കും മംഗള രാവില്‍
താരം വന്നു കണ്ണെഴുതും നിന് മിഴിപ്പൂവില്‍
മകരനിലാപ്പുഴയഴകും നമ്മുടെയല്ലോ
അതിലുണരും കളകളവും നമ്മുടെയല്ലോ
ഹരിച്ചന്ദനസുഖമീനിശയുടെ പുഞ്ചിരിപോലെ
(മിണ്ടാപ്പെണ്ണു കണ്ടാലൊന്നും...)