You are here

Aarundiniyaarund

Title (Indic)
ആരുണ്ടിനിയാരുണ്ട്‌
Work
Year
Language
Credits
Role Artist
Music Berny Ignatius
Performer Harishree Ashokan
Vijay Yesudas
Afsal
Writer Kaithapram

Lyrics

Malayalam

ആരുണ്ടിനിയാരുണ്ട് ആരുണ്ടിനിയാരുണ്ട്
പൊന്നൂഞ്ഞാൽ കെട്ടാനായിന്നാരുണ്ട്
പൊന്നൂഞ്ഞാൽ പടിമേലേ വേളിപ്പെണ്ണേറുമ്പോൾ
ആലോലം താലാട്ടാനായിന്നാളുണ്ടേ
ജും ധനനന ജും ന ജും ന

തൊട്ടു തൊട്ടു നിൽക്കാൻ കൂട്ടിനു ഞാനില്ലേ
മുത്തിനു മുത്തല്ലേ എൻ കണ്മണീ (2)
കന്നിപ്പെണ്ണേ കുറുമ്പിപ്പെണ്ണേ നിന്നെ കെട്ടാനിന്നാൾ വരും
കൊഞ്ചും കുറുകുഴലുകളവിടെ
തഞ്ചും തുടി തകിലുകളവിടെ
കൊട്ടണം പട കൂട്ടണം പൂമാരനെ എതിരേൽക്കാൻ

ജും ജും തിരു തോരണമെവിടെ
ചിറ്റാൽ തളിരാടകളെവിടെ
എത്തണം ഇനി എത്തണം
പൊടി പൂരം തിരു തകൃതി
ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊ ഹൊഹൊഹൊഹൊ

വാടാമല്ലിക്കൊമ്പത്ത് ഊഞ്ഞാലാടും പുള്ളല്ലേ
നീയെൻ വീടിൻ ഐശ്വര്യത്തിൻ പുള്ളോർക്കുടമല്ലേ ഹേയ് (2)
ഓമലാളേ പൊന്നോമലാളേ നാണിച്ചോടണതെന്തിനു നീയീ വേളയിൽ
നാളെ നീയന്നാൺ വീട്ടിലെങ്ങോ കെട്ടിനുള്ളിൽ കൂട്ടിനിരിക്കും പെൺകൊടി
നിനക്കല്ലേ വെള്ളിത്തിങ്കൾ ചിരിപ്പൂക്കൾ വാരിത്തൂകി
മേഘമാലയായ് തുള്ളിമാരിയായ് മഞ്ഞുതുള്ളിയായ് ഇതുവഴി ഉയരടീ
പെണ്ണേ കുറുമ്പിപ്പെണ്ണേ നിന്നെ കെട്ടാനിന്നാൾ വരും
(ആരുണ്ടിനിയാരുണ്ട് .....)

പള്ളിത്തേരിൽ വന്നെത്തും വേളിപ്പയ്യനെയണിയിക്കാൻ
താമരയല്ലിപ്പൂക്കളിറുത്തോ പൂവാലിക്കാറ്റേ ഹോയ് (2)
ആനയിക്കാൻ ഏഴാന വേണം അമ്പിളിക്കുളീർ ചെമ്പകപൂക്കൾ തൂവണം
ആളും കോളും അണിവൈരക്കല്ലും
ആലവട്ടവും ഓലക്കുടയും കാണണം
കിഴക്കേച്ചാൽ ആവണിമുറ്റം വിരിപ്പേകാൻ മണിയറവട്ടം
മാരന് രൂഹം നന്മയേറുവാൻ
പുലരി പോലെയെൻ മിഴി നിറയണമിനി
പെണ്ണേ കുറുമ്പിപ്പെണ്ണേ നിന്നെ കെട്ടാനിന്നാൾ വരും
(ആരുണ്ടിനിയാരുണ്ട് .....)

English

āruṇḍiniyāruṇḍ āruṇḍiniyāruṇḍ
pŏnnūññāl kĕṭṭānāyinnāruṇḍ
pŏnnūññāl paḍimele veḽippĕṇṇeṟumboḽ
ālolaṁ tālāṭṭānāyinnāḽuṇḍe
juṁ dhananana juṁ na juṁ na

tŏṭṭu tŏṭṭu nilkkān kūṭṭinu ñānille
muttinu muttalle ĕn kaṇmaṇī (2)
kannippĕṇṇe kuṟumbippĕṇṇe ninnĕ kĕṭṭāninnāḽ varuṁ
kŏñjuṁ kuṟuguḻalugaḽaviḍĕ
tañjuṁ tuḍi tagilugaḽaviḍĕ
kŏṭṭaṇaṁ paḍa kūṭṭaṇaṁ pūmāranĕ ĕdirelkkān

juṁ juṁ tiru toraṇamĕviḍĕ
siṭrāl taḽirāḍagaḽĕviḍĕ
ĕttaṇaṁ ini ĕttaṇaṁ
pŏḍi pūraṁ tiru takṛti
hŏ hŏ hŏ hŏ hŏ hŏ hŏ hŏ hŏhŏhŏhŏ

vāḍāmallikkŏmbatt ūññālāḍuṁ puḽḽalle
nīyĕn vīḍin aiśvaryattin puḽḽorkkuḍamalle hey (2)
omalāḽe pŏnnomalāḽe nāṇiccoḍaṇadĕndinu nīyī veḽayil
nāḽĕ nīyannāṇ vīṭṭilĕṅṅo kĕṭṭinuḽḽil kūṭṭinirikkuṁ pĕṇgŏḍi
ninakkalle vĕḽḽittiṅgaḽ sirippūkkaḽ vārittūgi
meghamālayāy tuḽḽimāriyāy maññuduḽḽiyāy iduvaḻi uyaraḍī
pĕṇṇe kuṟumbippĕṇṇe ninnĕ kĕṭṭāninnāḽ varuṁ
(āruṇḍiniyāruṇḍ .....)

paḽḽitteril vannĕttuṁ veḽippayyanĕyaṇiyikkān
tāmarayallippūkkaḽiṟutto pūvālikkāṭre hoy (2)
ānayikkān eḻāna veṇaṁ ambiḽikkuḽīr sĕmbagabūkkaḽ tūvaṇaṁ
āḽuṁ koḽuṁ aṇivairakkalluṁ
ālavaṭṭavuṁ olakkuḍayuṁ kāṇaṇaṁ
kiḻakkeccāl āvaṇimuṭraṁ virippegān maṇiyaṟavaṭṭaṁ
māran rūhaṁ nanmayeṟuvān
pulari polĕyĕn miḻi niṟayaṇamini
pĕṇṇe kuṟumbippĕṇṇe ninnĕ kĕṭṭāninnāḽ varuṁ
(āruṇḍiniyāruṇḍ .....)

Lyrics search