ഓ.................
പൂവല്ലിക്കാവില്‍ പൂജാമല്ലിച്ചോട്ടില്
ആയിരം നാളായി നിന്നെ കരളുരുകി തേടുന്നു ഞാന്‍
ഏറേ ദൂരേ അങ്ങേകയായി നീ
ഞാനിങ്ങു കേഴുന്നു വേഴാമ്പല്‍ പോലേ
ഓര്‍മ്മകളായി മാറുന്നു നീ
(പൂവല്ലിക്കാവില്‍ )
അന്നാദ്യമായി നീ മിഴി കൊണ്ടു മൊഴിഞ്ഞോ-
രനുരാഗക്കഥയോര്മ്മയില്ലേ (2)
ഒരുമാത്ര പോലും പിരിയില്ലയെന്നെന്
മറുവാക്കു നിനക്കോര്‍മ്മയില്ലേ
നീയിന്നെവിടേ എങ്ങാണു നീയെങ്കിലും
പിന്നിഴലായി അണയുന്നു ഞാന്‍
(പൂവല്ലിക്കാവില്‍)
കനവിന്റെ മഴവില്ത്തോണിയില് നാം
മറുതീരം കടന്നേറിയില്ലേ (2)
മിണ്ടാതേ നിയ്യെന്വിരല്ത്തുമ്പില് നിന്നും
വഴിമാറിയെങ്ങോട്ടു പോയി
നീ തേങ്ങുകയോ കേള്ക്കാതെയറിയുന്നു ഞാന്‍
ഓ ആമഴയായി ഇടറും സ്വരം
(പൂവല്ലിക്കാവില്‍)
ഓ.................
O...