(കോ) സിമ്മു് സിമ്മു് സിമ്മു് സിമ്മു്
സിസിലു് സിസിലു് സിലു് സിലു് സിലിയാ (2)
സിലു് സിലു് സിലു് സിലിയാ തന്നാനാ
അ...
(കോ) ഛനക് ഛനക് ഛനു് ഭാജേ പായലിയാ
നാചോരേ നാചോ നാചോ ഗാവോരേ മിത്തു്വാ
(പു) ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളിപ്പെണ്ണാണു നീ
പഞ്ചാബിയിലഞ്ചിക്കൊഞ്ചും മണവാട്ടിപ്പെണ്ണാണു നീ
മയിലാട്ടത്തില്‍
(കോ) ഭഗ്ഡാ ഭഗ്ഡാ
(പു) കരകാട്ടത്തില്‍
(കോ) ഛഗ്ഡാ ഛഗ്ഡാ
(പു) ഈ കൊലുസ്സിനു തഞ്ചം പോരെടി പഞ്ചാരപ്പൂങ്കുയിലേ
(കോ) യാരിയാരീ യാരിയബു് നാ
(കോ) ഛനക് ഛനക് ഛനു് കാതിലു് കിലു് കിലു്
അരമണി കിങ്ങിണിയരയരയോ
(സ്ത്രീ) ആടാനൊരുങ്ങുമ്പോള്‍ എനിക്കെന്നുമുന്നില്
അലങ്കാരപ്പൂപ്പന്തല്
(പു) കാലൊന്നനങ്ങുമ്പോള് മലര്ത്തേരിറങ്ങും
അനുരാഗപ്പൂത്തിങ്കള്
(സ്ത്രീ) നിലയ്ക്കാത്ത മേളത്തില്‍ നടനം തുടങ്ങുമ്പോള്‍
ഇനിയൊന്നുകൂടി കൂടാമോ
(കോ) അത്തറു വേണം കിത്തറു വേണം
പത്തരമാറ്റിനു പൊന്നും വേണം
പൂമഴ വേണം പൂക്കുട വേണം
ആശക്കരളെന്നരികില് വേണം
(പു.2) ബര്സ്സു് ബര്സ്സേ
ദില്സ്സെ ദില്സ്സേ
(കോ) നാച്ചോരേ നാച്ചോരേ നാച്ചോരേ
ഗാവോരേ ഗാവോരേ ഗാവോരേ
(പു) മഴത്തുള്ളിയായു് വാ ഇലത്താളിനുള്ളില്
മിഴി തോര്‍ന്നു നില്ക്കുമ്പോള്
(സ്ത്രീ) ഒരു സൂര്യനേപ്പോല് അവനെന്റെ ഉള്ളില്‍
പൊന്പ്പീലി നീര്‍ത്തി വന്നു
(പു) വിരലൊന്നു തഴുകുമ്പോള്‍ ഇടംകണ്ണു് തുടിച്ചെന്റെ
ഇടനെഞ്ചിലെന്തോ തുളുമ്പി
(കോ) ലാത്തിരിവേണം പൂത്തിരി വേണം
മുന്തിരിവള്ളിയിലൂഞ്ഞാല് വേണം
ഒത്തിരയൊത്തിരി സ്വപ്നം വേണം
സ്വപ്നം കൊണ്ടൊരു സ്വര്‍ഗ്ഗം വേണം
(കോ) യാരിയാരീ യാരിയബു് നാ
(സ്ത്രീ) ഗുജറാത്തി ഗുജറാത്തി
ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളിപ്പെണ്ണാണു ഞാന്‍
പഞ്ചാബി പഞ്ചാബി
പഞ്ചാബിയിലഞ്ചിക്കൊഞ്ചും മണവാട്ടിപ്പെണ്ണാണു ഞാന്‍
മയിലാട്ടത്തില്‍
(കോ) ഭഗ്ഡാ ഭഗ്ഡാ
(പു) കരകാട്ടത്തില്‍
(കോ) ഛഗ്ഡാ ഛഗ്ഡാ
(പു) ഈ കൊലുസ്സിനു തഞ്ചം പോരെടി പഞ്ചാരപ്പൂങ്കുയിലേ
(കോ) യാരിയാരീ യാരിയബു് നാ
(കോ) ഛനക് ഛനക് ഛനു് ഭാജേ പായലിയാ
നാചോരേ നാചോ നാചോ ഗാവോരേ മിത്തു്വാ
ഛനക് ഛനക് ഛനു് ഭാജേ പായലിയാ
നാചോരേ നാചോ നാചോ ഗാവോരേ മിത്തു്വാ