ഇന്നെന്റെ ഖൽബില് പനിനീർ പൊഴിഞ്ഞു
മനസ്സിന്റെ മുറ്റത്ത് പരിമളം പരന്നു
ജന്നാണേ നിന്നാണേ ഹാലത്തമ്പിളി പോലിന്ന്
ഒളി തൂകി ചിരി തൂകി മോഹങ്ങളെല്ലാം വിരിഞ്ഞല്ലോ
ദുനിയാവിൻ നമ്മടെ ചക്കര മോനും ഐ എ എസ്സ് ആയെടാ
നാളെയവൻ നാടു വാണിടുവാനായ് ഒരുങ്ങി വരുമെടാ
(ഇന്നെന്റെ....)
ബിരിയാണി തിന്നീടാൻ കൊതിയായി നിൽക്കുന്ന
കൊതിയന്മാരേ നിങ്ങൾ വൈകേണ്ട (2)
അയില തൻ അച്ചാറും ആവോലിക്കൂട്ടാനും
കുടിക്കാനോ ചെറു ചൂടു ചായയുണ്ട് (2)
കോയിക്കോട്ടങ്ങാടീ ചെന്നു വാങ്ങിച്ചോരാ അലുവ തിന്നീടാം
കൊച്ചീ പോയപ്പോ ബാങ്ങിച്ചു വെച്ചൊരാ കരിമീനും കൂട്ടീടാം
അരിമുറുക്കും തിന്നിടാം പഴം നുറുക്കും തിന്നിടാം
കൊതി കൊതി കൊതി കൊതി കൊതിയായ് നിൽക്കുന്ന നമ്മൾക്കിന്നു
കൈയ്യിലും മെയ്യിലും വെള്ളമൊഴിക്കൂ ശുചി വരുത്തീടൂ
ഉള്ളത് ഞമ്മൾക്ക് പെരുന്നാളായ് ഉണ്ണാം ചിരിച്ചു ബന്നീട്
(ഇന്നെന്റെ ഖൽബിൽ...)
ബിരിയാണി തിന്നിട്ട് കൊയിലാണ്ടിയിൽ പോകാം
അതു കയിഞ്ഞാ പിന്നെ പട്ടാമ്പി
അലക്കേരി ബത്തേരി മഞ്ചേരി താനൂര്‍
വടകരയും ഒന്നു കറങ്ങേണം
അയ കൊളമ്പയിൽ പോരുമ്പം ഞമ്മക്ക് കായലു കണ്ടീടാം
കൊല്ലത്തിറങ്ങണം ഹോട്ടലിൽ കേറണം ചോറു കയിച്ചീടാം
കോവളത്ത് പോകണം കടലു കണ്ട് പോരണം
മതി മതി മതി മതി മതി വരെ കാഴ്ചകളും കാണണം
കൈയ്യിലും മെയ്യിലും വെള്ളമൊഴിക്കൂ ശുചി വരുത്തീടൂ
ഉള്ളത് ഞമ്മൾക്ക് പെരുന്നാളായ് ഉണ്ണാം ചിരിച്ചു ബന്നീട്
(ഇന്നെന്റെ ഖൽബിൽ...)