(കു) കിലുക്കാം പെട്ടി എന്റെ കിലുക്കാം പെട്ടി
കിലുകിലുകിലുകിലുകിലേ മുത്തുകിലുക്കും
(കിലുക്കാം )
വെളുവെളുവെളുവെളുവെളേ പൊട്ടിച്ചിരിക്കും
(കിലുക്കാം )
(പു) അപ്പൂപ്പന് കടംകഥ ചോദിക്കാം
മോളു് ഉത്തരം പറയണം - ഹേ
(കു) ആ റെഡി
(പു) കറുത്ത പാറമേല്‍ വെളുത്ത വേരു് എന്താണു്
(കു) മു് ആനക്കൊമ്പു്
(പു) ഇരുട്ടു് കാട്ടിലെ കറുത്തവീട്ടിലു്
കുരുട്ടു് പന്നികള്‍ ഓടിനടക്കും ചൊല്ലാമോ
(കു) ഹാ പേനു് പേനു് പേനു്
(പു) മിടുക്കി മിടുക്കി മിടുക്കി
(കു) കാളകിടക്കും പിന്നേം പിന്നേം
കാളകിടക്കും കയറോടും
(പു) മുത്തങ്ങ
(കു) അല്ല അല്ല മത്തങ്ങ
(പു) അയ്യോ
(കിലുക്കാം )
(കു) കിലുകിലുക്കും കിക്കിലുക്കും
ഉത്തരത്തില്‍ ചത്തിരിക്കും - ഹും എന്താണു്
(പു) താക്കോല്‍
(കു) ഈഞ്ചപ്പം ഡപ്പീലെ വെള്ളവും വറ്റി
പഞ്ചവര്‍ണ്ണക്കിളി ചത്തു പോയി ചൊല്ലാമോ
(പു) വിളക്കു് വിളക്കു് വിളക്കു്
(കു) മിടുക്കന് മിടുക്കന് മിടുക്കന്
പെട്ടി പെട്ടി ശൃംഗാരപ്പെട്ടി
പെട്ടി തുറന്നാല്‍ കായം മണക്കും
(പു) മാമ്പഴം
(കു) തെറ്റി തെറ്റി ചക്കപ്പഴം
(പു) അയ്യോ
(കിലുക്കാം )
ലലലാ........