ഇല്ലിക്കാടുകളില്‍ കുടമുല്ലക്കാവുകളില്‍
കൊഞ്ചിടുന്ന പെണ്കൊടീ പഞ്ചവര്ണ്ണപ്പൈങ്കിളീ
കരിമിഴിയില്‍ കവിതയുമായ്
ആടി വന്നു പൂ ചൂടി വന്നു
ല ല്ല ലാ ല ല ല്ല ലാ ല.......
രാവു പൂത്തൊരു നാള്
മേനി പൂത്തൊരു നാള്
മോഹമോ ദാഹമോ താരുണ്യമേ (2)
എന്‍ മാനസത്തില്‍ ഹാ
എന്‍ ജീവിതത്തില്‍ ഹോ ..
എന്റെ കണ്ണില്‍ എന്റെ മുന്നില്‍
പ്രേമം തന്നു നീ
തേടി വന്നു പൂ ചൂടി വന്നു നീ
ലല്ലലാല ലല്ലലാല.......
(ഇല്ലികാടുകളില്‍)
ഓര്‍മ്മ വച്ചൊരു നാള്
ഓമലേ നിന്നെ ഞാന്‍
ഗാനമായ് രാഗമായ് ആരാധിച്ചു
എന്‍ പൂങ്കിനാവായ്
എന്‍ പൂങ്കുളിരായ്
സ്വപ്ന രൂപിണി സ്വര്‍ഗ്ഗ ദായിനി
സ്നേഹം തന്നു നീ
ആടി വന്നു പൂ ചൂടി വന്നു
ലല്ലലാല ലല്ലലാല.......
(ഇല്ലികാടുകളില്‍)
ലല്ലലാല ലല്ലലാല.......