സ്വതന്ത്രരായുള്ള അടിമകളേ...
പിടിച്ചോറിനു കേഴും മാനവരേ
രാത്രിയില്‍ സ്വാതന്ത്ര്യം വാങ്ങിയല്ലോ
പകലില്‍ അഖിലരും ഉറങ്ങിയല്ലോ...
(സ്വതന്ത്രരായുള്ള....)
വന്ന സ്വാതന്ത്ര്യം എവിടേ...
എന്തിന്നും അടിമകളിവിടെ
ചേരികള്‍ മൂടിയ നാടിതില്‍ നീളേ
മനുഷ്യര്‍ അസ്ഥിപോലായ്
ഇടം തേടിയും മാറിയും
തളരുന്ന പ്രാണികള്‍
കണ്ണീര്ക്കോലങ്ങളായ്...
ഇവരുടെ പേരോ പാവങ്ങളായ്..
ഇൻഡ്യ വളര്‍ത്തും ചെല്ലങ്ങളായ്
ദേശീയ സ്വരങ്ങളില്‍ മോചനമായ്
തെരുവിലെ നായായി മാറിടുവാന്‍...
(സ്വതന്ത്രരായുള്ള....)
ചിത്തത്തില്‍ അഗ്നിപടര്ന്നോ..
രക്തത്തില്‍ കരുത്തു തിളച്ചോ...
ലോകം ഉണരും...ഒരുനാള്‍ ചുവക്കും..
നിശ്ചയം പുലരി വിടരും
കാണും കനവു ഫലിക്കും
തുടിക്കും കരങ്ങള്‍ ഉയര്ന്നാലറിയും
കയ്യിലും കാലിലും വിലങ്ങുകളായ്...നാം
അറകളില്‍ അടങ്ങിടും പന്തങ്ങളായ്
വിലങ്ങുകള്‍ നീക്കിടും ശക്തികളേ..
മോചനഗീതം പാടുക നാം....
(സ്വതന്ത്രരായുള്ള....)