മാനേ പൊന്വർണ്ണമാനേ...
ഇളം പൂവേ നീ വന്ന വേള
എന്നില്‍ സംഗീതം തന്നെ
നിറമാകും ആനന്ദമേള....
(മാനേ.....)
ഇത്തിരിത്തേന്‍ അല്ലിയേതോ
കൊണ്ടുവന്നു....സുഖം കൊടുത്തല്ലോ
ഇക്കിളിത്തേന് മുത്തെടുക്കും
തത്ത്വമൊന്നിന്.....കഥ പറഞ്ഞല്ലോ....
(മാനേ.....)
തങ്കക്കലികേ അംഗം മുഴുക്കേ
മെല്ലെ തഴുകും എന്റെ മിഴികള്‍
എന്റെ ഉടലോ കുളിരണിയേ..
കുഞ്ഞിക്കിളിപോൽ ഉള്ളം പിടയേ..
മനമോ പാറും വിണ്ണില്‍
ഉയിരോ ചേരും നിന്നില്‍
കനവോ നീന്തും എന്നില്‍
നിനവോ പൂക്കും പിന്നെ....
(മാനേ.....)
നിന്നെ ഓർത്തെൻ ഉള്ളം ഉരുകേ
കണ്ണിൻ ഇണ തന് കള്ളം പഠിക്കേ
നിന്റെ കരമെന്‍ ദേഹം പൊതിയേ
നിന്റെ മനമെന് ദാഹമറിയേ...
രാവില്‍ ചൂടും നിന്നെ
അതിനോ നാണം നിന്നില്‍...
ഇവളോ എന്നും നിന്റെ
നിഴല്‍ പോല്‍ പോരും കൂടെ....
(മാനേ.....)