മണ്ണിന് വെണ്ണിലാവേ...
എന്‍ മനസ്സില്‍ പൂത്ത മലരേ..
മണ്ണിന് വെണ്ണിലാവേ...
എന്‍ മനസ്സില്‍ പൂത്ത മലരേ...
നന്മ കൊണ്ട കന്നിക്കിളീ
കണ്ണില്‍ ഏതു ദിവ്യനദി
ചൊല്ലാന്‍ വാ....
നിറവേ...മലരേ...
നിറവേ...മലരേ
മലരിന് ഇതളേ....
ഇതളിന് അഴകേ.....
(മണ്ണിന് വെണ്ണിലാവേ..)
തൊട്ടിലിടും മാനം നിന്നെക്കാണും നേരം
മന്ദം വന്നു താരാട്ടും
അന്തിമഴമേഘം നിന്റെ മലര്ദേഹം
തൊട്ടുതൊട്ടു നീരാട്ടും
മിഴികളില്‍ കവിതയും വിരല്കളില് കളഭവും
കണ്ണേ ഞാന്‍ കണ്ടു...
വെളുക്കുംവരെയെന്റെ മടിയില്‍ ഉറങ്ങണം
പാട്ടും നീ കേട്ടു്...
(മണ്ണിന് വെണ്ണിലാവേ..)
പൂന്തളിരുപോലാം നിന്റെ മൃദുപാദം
മണ്ണില്പ്പെട്ടു കൂടല്ലോ
പൊന്നഴകുമങ്ങും നിന്നഴകുമേനി
കണ്ണുപെട്ടു കൂടല്ലോ
മയിലുകൾക്കണിയുവാന് നിറനിറപ്പീലികള്
നിന് കണ്ണരുളുന്നോ....
മണിക്കുയില്‍ പാടിടും ഗാനങ്ങൾക്കീണങ്ങള്
നീയേ പകരുന്നോ.....
(മണ്ണിന് വെണ്ണിലാവേ..)