പൂക്കളേ..വര്‍ണ്ണവര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തും
ഭൂമിയില്‍ സ്വപ്നം കൊണ്ടു മണിയറയൊരുക്കും...
(പൂക്കളേ......)
ഏഴഴകാല്‍ എന്റെ മനം വൃന്ദാവനം ഇനിമേല്‍
ലജ്ജകൊണ്ടു മുല്ലമൊട്ടു് ചിരിക്കും
മുത്തമിട്ടാല്‍ ചെമ്പകപ്പൂ തുടിക്കും..
(പൂക്കളേ......)
മേല്വാനില് വന്നു സഖീ ഒരു കന്നിക്കനി
അതു ചിന്തും നമ്മില്‍ വെള്ളിയരുവി
തെരേറി വന്നു നിന്നു എന്‍ നെഞ്ചില്‍ നിലാവലയരുളി
ഒഴുകും നദിയോ...ഉണരും കിളിയോ...
ഉടല് കാമന്നറയോ..
എഴഴകാല് എന്റെ മനം വൃന്ദാവനം ഇനിമേല്‍
(പൂക്കളേ......)
രാഗാര്ദ്രവേളയിതില് മണിമന്ത്രമൊന്നു്
തെന്നല്‍ ചൊല്ലിയതു കേട്ടു ചിരിക്കേ
ഞാന്‍ നേരില്‍ കണ്ട മുഖം
അതു് സ്വന്തമെന്നെന്നുള്ളം കുറിക്കേ
മഞ്ഞിന് കണിയോ തളിരിന് തളിരോ
കരള്‍ തേനിൽ കടലോ..
എഴഴകാല് എന്റെ മനം വൃന്ദാവനം ഇനിമേല്‍
(പൂക്കളേ......)