തൊട്ടിലില്‍ തുടങ്ങിടും താരാട്ടു്...
തൊട്ടിലില്‍ തുടങ്ങിടും താരാട്ടു്......നമ്മെ
നിത്യവും തുടര്‍ന്നിടും ഒരു പാട്ടു്
ഏതൊരു നൊമ്പരം നിന് മനസ്സിലിരിക്കിലും
ഇറക്കിവെച്ചിടാം അതു കേട്ടു്..
(തൊട്ടിലില്‍ തുടങ്ങിടും...)
നാദങ്ങളില്ലെങ്കില് പ്രാണനുണ്ടോ...ദിനം
ഉണര്‍ത്താനും ഉറക്കാനും സ്വരധാരയല്ലോ
പാലൂട്ടും മാതാവിന് ഹൃദയത്തിന് ശബ്ദം
കുഞ്ഞിന് കർണ്ണത്തില്‍ അതു നല്‍കും
സ്നേഹത്തിന് മുത്തം
കളിയാടും കാലത്തിന് ചിലമ്പേകും സ്വരങ്ങള്‍
അതിലതിഗൂഢമുരുവാകുമായിരം നിറങ്ങള്‍
(തൊട്ടിലില്‍ തുടങ്ങിടും...)
കരതോറും ജലമേറി ജതി പാടി പുല്കും...മണ്ണില്‍
തവളതന്‍ രാഗത്താല്‍ മഴമേഘം പെയ്യും
തേന്‍ തേടും വണ്ടിന്റെ അധരത്തില്‍ വേണു...
വീശും കാറ്റിന്നും മരമാടാന് ഏതോ സ്വരങ്ങള്‍
എപ്പോഴും കരളില്‍ ആ മണിനാദചലനം
ശ്രീലയമേ...എന്‍ കണ്മുന്നില് എഴുന്നള്ളിവരണം...
(തൊട്ടിലില്‍ തുടങ്ങിടും...)