ഇങ്കു നുകര്‍ന്നുറങ്ങി തിങ്കള്ക്കിടാവുറങ്ങി
ഈണമില്ലാഞ്ഞോ താളമില്ലാഞ്ഞോ
മാണിക്യമുത്തിന്നുറങ്ങിയില്ല
ആലോലംകിളിപ്പാട്ടു പാടാം
ആരോമല്ക്കുഞ്ഞുറങ്ങുറങ്ങ്
(ഇങ്കു നുകര്‍ന്നുറങ്ങി)
ഇണപിരിഞ്ഞൊരു കുറുമാന്കിളിക്ക്
തുണയായ് വന്നു കുഞ്ഞോലക്കിളി
കാട്ടില്‍ കുരുത്തോല പൊന്നോല വെട്ടി
കാറ്റാടും കൊമ്പത്ത് കൂടു കൂട്ടി
(ഇങ്കു നുകര്‍ന്നുറങ്ങി)
കൂട്ടില്‍ കുറുമൊഴി മുട്ടയിട്ടു
കൊത്തിവിരിച്ചത് പൂവന്കിളി
കാട്ടുതീ വന്നിട്ടും കാറ്റു വന്നിട്ടും
കുഞ്ഞിക്കിളിക്കതു കാവലിരുന്നു
(ഇങ്കു നുകര്‍ന്നുറങ്ങി)