Title (Indic)കര്പ്പൂരച്ചാന്തും കുറിയുമണിഞ്ഞു WorkKattaruvi Year1983 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer AP Gopalan LyricsMalayalamകർപ്പൂരച്ചാന്തും കുറിയുമണിഞ്ഞ് കുമുദസഖിയവൾ വന്നൂ കാനന കന്യക കുളിരണിഞ്ഞൂ കാശ്മീര കംബളം പുതച്ചു നിന്നൂ (കർപ്പൂര..) ശിവമല്ലിപ്പൂ ചൂടി ശീതളയാമിനി ശയനവാതിൽ തുറന്നൂ ഓ..(2) പൂശരൻ മാറിലെ കളഭമഴിച്ചൂ ശീതോപചാരത്തിൽ മയങ്ങീ മയങ്ങീ ...... (കർപ്പൂര...) കാമുകനെത്തേടും കാട്ടരുവിക്ക് നാണത്തിൻ പൂ വിരിഞ്ഞൂ ഓ....(2) കൈതമലർക്കാറ്റിൻ രതിലീല കണ്ടൂ പനിമതി കണ്ണുകൾ മൂടി മൂടി... (കർപ്പൂര..) Englishkarppūraccānduṁ kuṟiyumaṇiññ kumudasakhiyavaḽ vannū kānana kanyaga kuḽiraṇiññū kāśmīra kaṁbaḽaṁ pudaccu ninnū (karppūra..) śivamallippū sūḍi śīdaḽayāmini śayanavādil tuṟannū o..(2) pūśaran māṟilĕ kaḽabhamaḻiccū śīdobasārattil mayaṅṅī mayaṅṅī ...... (karppūra...) kāmuganĕtteḍuṁ kāṭṭaruvikk nāṇattin pū viriññū o....(2) kaidamalarkkāṭrin radilīla kaṇḍū panimadi kaṇṇugaḽ mūḍi mūḍi... (karppūra..)