Title (Indic)ഗ്രാമ്പൂ മണം തൂകും കാറ്റേ WorkKattaruvi Year1983 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Performer P Jayachandran Writer AP Gopalan LyricsMalayalamഗ്രാമ്പൂ മണം തൂകും കാറ്റേ തേൻ പൂമഴ പെയ്യും കാറ്റേ ചിരിച്ചു ചിരിച്ചു കൊളുന്തു നുള്ളും പെണ്ണിനെ പതുക്കെയടുത്ത് വിളിച്ചുകൊണ്ടുവായോ (ഗ്രാമ്പൂ..) സുന്ദരസന്ധ്യകളിൽ തേടി വരും ഞാൻ പശ്ചിമ സുന്ദരിയായ് ഓടി വരൂ നീ സംഗമപ്പൂവേളയിൽ തേൻ വാടിയിൽ ചന്ദനത്തിൻ പൂമരം നീ ഞാനതിൻ തളിരും മലരും വിരിയും ലതയായ് വാ നീ വാ നീ വാ ( ഗ്രാമ്പൂ..) മന്മഥപൗർണ്ണമിയിൽ പാടി വരും ഞാൻ മാദകനർത്തകിയായ് ആടി വരൂ നീ ചന്ദ്രികാ മഹോത്സവത്തിൻ രാവുകൾ വിണ്ണിലെ വൃന്ദാവനത്തിൻ കേളികൾ ഹൃദയം കുളിരും രതിയിൽ മുഴുകാൻ വാ നീ വാ നീ വാ ( ഗ്രാമ്പൂ..) Englishgrāmbū maṇaṁ tūguṁ kāṭre ten pūmaḻa pĕyyuṁ kāṭre siriccu siriccu kŏḽundu nuḽḽuṁ pĕṇṇinĕ padukkĕyaḍutt viḽiccugŏṇḍuvāyo (grāmbū..) sundarasandhyagaḽil teḍi varuṁ ñān paścima sundariyāy oḍi varū nī saṁgamappūveḽayil ten vāḍiyil sandanattin pūmaraṁ nī ñānadin taḽiruṁ malaruṁ viriyuṁ ladayāy vā nī vā nī vā ( grāmbū..) manmathabaurṇṇamiyil pāḍi varuṁ ñān mādaganarttagiyāy āḍi varū nī sandrigā mahotsavattin rāvugaḽ viṇṇilĕ vṛndāvanattin keḽigaḽ hṛdayaṁ kuḽiruṁ radiyil muḻugān vā nī vā nī vā ( grāmbū..)