തക്കിട മുണ്ടൻ താറാവേ, തകിട്ടു മുണ്ടൻ താറാവേ
ഇഷ്ടം കൂടാൻ നിനക്കുമുണ്ടൊരു കുട്ടി താറാവ്
തക്കിട മുണ്ടൻ താറാവേ, തകിട്ടു മുണ്ടൻ താറവേ
ഇഷ്ടം കൂടാൻ നിനക്കുമുണ്ടൊരു കുട്ടി താറാവ്
കുണുങ്ങിയങ്ങനെ കൂടെ നടക്കും കുട്ടിത്താറാവ്
(തക്കിട മുണ്ടൻ താറാവേ...)
അങ്ങേക്കര ഇങ്ങേക്കര നീന്തി വരും
അങ്ങാടി പുള്ളങ്ങൾ കാണാൻ കൂടെവരും
അങ്ങേക്കര ഇങ്ങേക്കര നീന്തി വരും
അങ്ങാടി പുള്ളങ്ങൾ കാണാൻ കൂടെവരും
ചിത്താതാവ് ചിങ്കാര ചിമിഴ്, ചാന്ത്,
പിന്നെ, ചിപ്പിവള, കുപ്പിവള വാങ്ങി വരും..
പുതുമണം മാറാത്ത പുടവ ഞൊറിഞ്ഞുടുത്തു്
ഒരുങ്ങി വരും, അവൾ ഒരുങ്ങി വരും
(തക്കിട മുണ്ടൻ...)
ചിങ്ങപ്പുതു കൊയ്ത്തിൻ പുകിലോടി വരും
ചങ്ങാടം തുഴഞ്ഞു നീ ഈ കടവെത്തും
ചിങ്ങപ്പുതു കൊയ്ത്തിൻ പുകിലോടി വരും
ചങ്ങാടം തുഴഞ്ഞു നീ ഈ കടവെത്തും
ചിത്താതാവ് കൊക്കുരുമ്മി കളി പറയും
നിന്റെ നെഞ്ചത്തെ ചൂടേറ്റൊരു കഥ പറയും
മണമുള്ള വെറ്റില, മധുരിക്കും നൂറു തേച്ചു
തെറുത്തു തരും, അവൾ തെറുത്തു തരും
(തക്കിട മുണ്ടൻ...)