താഴമ്പൂക്കുടയൊന്നു നിവരുന്നേ - അതിന്
താഴെ വാ കുട്ടനാടന്‍ പുലരിപ്പെണ്ണേ
കുട്ടനാടന്‍ പുലരിപ്പെണ്ണേ പെണ്ണേ പെണ്ണേ
പെണ്ണേ പെണ്ണേ പുലരിപ്പെണ്ണേ...
താതെയ്യം താളത്തില്‍ കായല്ച്ചിറ്റലകള് നിന്
കാലില്‍ പൊന്‍കൊലുസ്സു ചാര്‍ത്തും
നിന്റെ കാലില്‍ പൊന്‍കൊലുസ്സു ചാര്‍ത്തും
(താഴമ്പൂക്കുട)
നാളെയ്ക്ക് കല്യാണം പുന്നെല്ലേ പൂമോളേ
നാണിച്ചു നീയെന്തേ തലചായ്ക്കുന്നു
പൊന്നാര്യന്‍ കൊയ്യാനും പുന്നാരം പറയാനും
പൊന്നരിവാള്ക്കിളികളെത്തുന്നു...
(താഴമ്പൂക്കുട)
കല്യാണപ്പിറ്റേന്ന് പൂങ്കുഴല്പ്പാട്ടുമായ്
പുള്ളും പൂവാലനും പറന്നുപോകും
താമരക്കിങ്ങിണി താനെന്നം തുള്ളുന്ന
താറാവ് വിരുന്നിനെത്തും - ഈ
താറാവ് വിരുന്നിനെത്തും...
(താഴമ്പൂക്കുട)