Title (Indic)ഒടുവില്‍ നീയും നിന്റെ ദുഃഖങ്ങളും WorkThaaravu Year1981 LanguageMalayalam Credits Role Artist Music KJ Yesudas Performer KJ Yesudas Writer ONV Kurup LyricsMalayalamഒടുവില്‍ നീയും നിന്റെ ദുഃഖങ്ങളും ഒരു കൊച്ചുതോണിയും മാത്രം പിന്നില്‍ പകലിന് ചിതയെരിയുന്നു മുന്നിലിനിയൊരു തീരമുണ്ടോ (ഒടുവില്‍) വിധിയൊരു കല്ലെടുത്തെറിഞ്ഞു പക്ഷികള്‍ പലപാട് പാറിപ്പറന്നു ഹരിതവനങ്ങളിലഗ്നിപടര്ന്നു മരണം സടകുടഞ്ഞുണര്‍ന്നു നിന് പ്രിയഹരിണങ്ങള് വീണുപിടഞ്ഞു വീണുപിടഞ്ഞു... തീയലമാലകള് ഉയര്‍ന്നുപാറും തീരമേ വിടനല്കൂ (ഒടുവില്‍) കദളീവനക്കുളുര്നിഴലില് നിന്നുടെ കളിവീട് കത്തിയെരിഞ്ഞു അരിമണി നല്കി വളര്‍ത്തിയ പ്രാവുകള്‍ അവിടെ ചിറകറ്റു പിടഞ്ഞു ജീവിതശിഖരങ്ങള് എത്ര കരിഞ്ഞു എത്ര കരിഞ്ഞു... തിരഞ്ഞു പോകും തീരത്തെത്താന്‍ തിരകളേ വഴി നല്‍കൂ (ഒടുവില്‍) Englishŏḍuvil nīyuṁ ninṟĕ duḥkhaṅṅaḽuṁ ŏru kŏccudoṇiyuṁ mātraṁ pinnil pagalin sidayĕriyunnu munniliniyŏru tīramuṇḍo (ŏḍuvil) vidhiyŏru kallĕḍuttĕṟiññu pakṣigaḽ palabāṭ pāṟippaṟannu haridavanaṅṅaḽilagnibaḍarnnu maraṇaṁ saḍaguḍaññuṇarnnu nin priyahariṇaṅṅaḽ vīṇubiḍaññu vīṇubiḍaññu... tīyalamālagaḽ uyarnnubāṟuṁ tīrame viḍanalgū (ŏḍuvil) kadaḽīvanakkuḽurniḻalil ninnuḍĕ kaḽivīṭ kattiyĕriññu arimaṇi nalgi vaḽarttiya prāvugaḽ aviḍĕ siṟagaṭru piḍaññu jīvidaśikharaṅṅaḽ ĕtra kariññu ĕtra kariññu... tiraññu poguṁ tīrattĕttān tiragaḽe vaḻi nalgū (ŏḍuvil)