ആ..ആ...ആ..ഉം... ആ..ആ...ആ...ഓ....
തെച്ചിപ്പൂവേ മിഴി തുറക്കൂ തേനുണ്ണാന്‍ വന്നൂ കാമുകന്
കണ്ണില്‍ വിടര്‍ന്ന ശൃംഗാരം ചുണ്ടില്‍ നിറഞ്ഞ സിന്ദൂരം
(തെച്ചിപ്പൂവേ......)
കണ്ടുവന്ന പൂങ്കിനാവില്‍ ചെണ്ടണിഞ്ഞ തേന്‍കിനാവില്‍
മത്സഖീ നീ മാത്രമല്ലേ അല്ലേ അല്ലേ
കണ്ടുവന്ന പൂങ്കിനാവില്‍ ചെണ്ടണിഞ്ഞ തേന്‍കിനാവില്‍
മത്സഖീ നീ മാത്രമല്ലേ ഉംഹും ഉംഹും
മുല്ലമാല ചാര്‍ത്തി നിന്നെ മുത്തമിട്ടു നിന്ന നേരം
ഓമനേ നെഞ്ചിലാകെ രോമാഞ്ചം
കണ്ണില്‍ കറുത്ത മീനാട്ടം ചുണ്ടില്‍ കവിഞ്ഞ തേന്‍ ചാട്ടം
(തെച്ചിപ്പൂവേ മിഴി തുറക്കൂ തേനുണ്ണാന്‍ വന്നൂ കാമുകന്)
ചൈത്രമാസ നീലരാവില്‍ ചിത്രവര്‍ണ്ണ പൂനിലാവില്‍
നിന് ചിരി പൊന്പൂക്കള് കണ്ടു കണ്ടു കണ്ടു
ചൈത്രമാസ നീലരാവില്‍ ചിത്രവര്‍ണ്ണ പൂനിലാവില്‍
നിന് ചിരി പൊന്പൂക്കള് കണ്ടു... ഉം ഉം
മന്ദഹാസലോലനായി മാറിലെന്നെ ചേര്‍ത്ത നേരം
പാതവക്കിലൂടെയേതോ തേരോട്ടം
കണ്ണില്‍ തെളിഞ്ഞ പൊന്നോണം ചുണ്ടില്‍ കുരുത്ത തീനാളം
(തെച്ചിപ്പൂവേ മിഴി തുറക്കൂ തേനുണ്ണാന്‍ വന്നൂ കാമുകന്)