സിന്ദൂരപ്പൂഞ്ചുണ്ടിണയില് തിങ്ങി വിങ്ങണ് തേനല അല അല അലാ...
ഓ....മന്ദാരപ്പൂംകണ്ണുകളാല് വീശി നീയൊരു പൊന്‍വല..ഓ..ഓ..ഓ
(സിന്ദൂരപ്പൂഞ്ചുണ്ടിണയില് .......)
അ തേനലയില്ല പൊന്വലയില്ല തേടി വരാനൊരു വണ്ടില്ല
അ തേയിലത്തോട്ടത്തില്‍ ഊഞ്ഞാലാടണ തെക്കന്‍കാറ്റിന്റെ തേന്കുളിരേ..
പാടി വന്നേ പൂങ്കുയിലേ ആടിടുന്നേ വാ മയിലേ...
സിന്ദൂരപ്പൂഞ്ചുണ്ടിണയില് തിങ്ങി വിങ്ങണ് തേനല അല അല അലാ...
ആ....മന്ദാരപ്പൂംകണ്ണുകളാല് വീശി നീയൊരു പൊന്‍വല..ഓ..ഓ..ഓ...
കണ്ണാടിക്കവിളില്‍ താമരപ്പൂമൊട്ട്
പൂവണിക്കുന്നുകളില് പുന്നാരപ്പാട്ട്..
(കണ്ണാടിക്കവിളില്‍.....)
അ മാണിക്യക്കല്ലേ മാറാതെ നില്ല്
മാരന്റെ അമ്പ് മാറത്ത് കൊണ്ടേ
തൊട്ടു തൊടാതെ നീ ഈണം പാടുമ്പോള്‍
തുള്ളിക്കളിക്കണ പൊന്നരളി
എന്ന് എന്ന്
പൂവിടുമ്പോള്‍ തേന്മയിലേ..
സിന്ദൂരപ്പൂഞ്ചുണ്ടിണയില് തിങ്ങി വിങ്ങണ് തേനല അല അല അലാ...
ഓ....മന്ദാരപ്പൂംകണ്ണുകളാല് വീശി നീയൊരു പൊന്‍വല..ഓ..ഓ..ഓ
ഓ..ഓ...ഓ...ഓ..
തുമ്പപ്പൂവിതളില് തുമ്പിക്കു തുള്ളാട്ടം
നീലപ്പൂവിളിയില് കോലമയിലാട്ടം
(തുമ്പപ്പൂവിതളില്....)
അ തെക്കുന്ന് വന്നത് പൂമണമല്ല തൈമുല്ലപ്പെണ്ണിന്റെ സ്വപ്നങ്ങളല്ലോ
അ അകാശത്തമ്മയ്ക്കു പൂവന്നതെല്ലാം മൂവന്തിപ്പെണ്ണിന്റെ മെയ്യഴക്
നീയറിഞ്ഞോ ഞാനറിഞ്ഞോ
നെഞ്ചിനുള്ളില്‍ തേനുണര്ന്നേ...
സിന്ദൂരപ്പൂഞ്ചുണ്ടിണയില് തിങ്ങി വിങ്ങണ് തേനല അല അല അലാ...
ആ....മന്ദാരപ്പൂംകണ്ണുകളാല് വീശി നീയൊരു പൊന്‍വല..
ഓ..ഓ..ഓ.. ഓ..
ഓ..ഓ..ഓ.. ഓ..