എന്തെന്തു പാവനം....എത്ര മനോഹരം.....
പ്രകൃതീ ജനനീ നിന് തിരുമുറ്റത്ത് വിടര്‍ന്നു നില്പ്പൂ
പ്രസാദപുഷ്പങ്ങള്‍ എത്ര കോടികള്‍
(എന്തെന്തു പാവനം......)
എന്തെന്തു പാവനം....
വസന്തദൂതികള്‍ വിരുന്നു വന്നു
വര്ഷയാമിനി വിടപറഞ്ഞു
(വസന്തദൂതികള്‍.....)
ഔഷധഗിരിയുടെ വാര്‍മുടിയില്‍ നിന്നും
ഓംകാരസംഗീതമൊഴുകീ....
(ഔഷധഗിരിയുടെ....)
ഓംകാരസംഗീതമൊഴുകീ....
പ്രകൃതീ ജനനീ നിന് തിരുമുറ്റത്ത് വിടര്‍ന്നു നില്പ്പൂ
പ്രസാദപുഷ്പങ്ങള്‍ എത്ര കോടികള്‍
എന്തെന്തു പാവനം....
സന്ധ്യോപാസന ചരിച്ചു നില്ക്കും
സൂര്യനന്ദിനീ സ്നേഹമയീ....
(സന്ധ്യോപാസന.....)
അമൃതും കുടവും ദീപവും നിനക്കായി
ആ ദേവപൌര്ണ്ണമി കാഴ്ച്ചവെച്ചൂ....
(അമൃതും......)
ആ ദേവപൌര്ണ്ണമി കാഴ്ച്ചവെച്ചൂ...
പ്രകൃതീ ജനനീ നിന് തിരുമുറ്റത്ത് വിടര്‍ന്നു നില്പ്പൂ
പ്രസാദപുഷ്പങ്ങള്‍ എത്ര കോടികള്‍
എന്തെന്തു പാവനം......