ചെപ്പും പന്തും മുത്തും പളുങ്കുമായ്
തേനലകള്‍ ഓമനയെ തേടിവരുന്നു
ഈ കായല്‍ക്കരയില്‍
തേനലകള്‍ ഓമനയെ തേടിവരുന്നു
ഈ കായല്‍ക്കരയില്‍
ചെപ്പും പന്തും മുത്തും പളുങ്കുമായ്
ചെപ്പും പന്തും മുത്തും പളുങ്കുമായ്
പൊന്മകളെ നിന് പുഞ്ചിരി പോലെ
വെണ്‍നുര ചിന്തും കൊലുസുകളോടെ
കുഞ്ഞലകള്‍ കുരവയുമായ് കൂടെ വരുന്നു
ഈ കായല്‍ക്കരയില്‍ (ചെപ്പും)
കരയില്‍ കളമെഴുതി കവിടികള്‍ വിളയാടാന്‍
തെങ്ങുകള്‍ തലയാട്ടി തണലേകുന്നു
ലാ ..ലാ ...ലാ ലാലാ ...
ഓമനേ പോയ് വരൂ
ഓമനേ പോയ് വരൂ
അണിയം മണിയം കളിയാടൂ
തേനലകള്‍ നിന്നെയിതാ തേടി വരുന്നു
ഈ കായല്‍ക്കരയില്‍
മനസ്സില്‍ ചുരുള്‍ നിവരും മധുരിയ്ക്കും ഓര്‍മ്മകളെ
ഇതുവഴിയിനിയൊരുനാള്‍ വീണ്ടും വരുമോ
ലാ ..ലാ ....ലാ ലാലാലാ .....
മനസ്സില്‍ ചുരുള്‍ നിവരും മധുരിയ്ക്കും ഓര്‍മ്മകളെ
ഇതുവഴിയിനിയൊരുനാള്‍ വീണ്ടും വരുമോ
നിനവിലും കനവിലും നിറമായ് അഴകായ് വിരിയാമോ
കുഞ്ഞലകള്‍ കുരവയുമായ് കൂട്ടിനുപോരും
ഈ കായല്‍ക്കരയില്‍
ചെപ്പും പന്തും മുത്തും പളുങ്കുമായ്
തേനലകള്‍ ഓമനയെ തേടി വരുന്നു
ഈ കായല്‍ക്കരയില്‍