മിന്നാമിന്നി പൂ മിഴികളില്‍ മിന്നുന്ന നേരം
കനക നിറം കവിളിണയില്‍ കലരുന്നനാളില്
മുളയ്ക്കും മനസ്സില്‍ മദനവികാരം (മിന്നാമിന്നി )
താരുടലില്‍ പൂഞ്ചൊടിയില്‍ തേനുറയുമ്പോള്
ഒരു കുമ്പിള് തൂ മധുരം നീ കടം തരൂ
താരുടലില്‍ പൂഞ്ചൊടിയില്‍ തേനുറയുമ്പോള്
ഒരു കുമ്പിള് തൂ മധുരം നീ കടം തരൂ
തനിത്തങ്കമേനിയില് തിളയ്കുന്ന പ്രായമേ
വിലാസലോലയായൊഴുകും ഒരു ചെറുപുഴ നീയഴകേ (മിന്നാമിന്നി )
നിന്നരികില്‍ നീ പകരും പൂങ്കുളിരേൽക്കാന്
പ്രിയതോഴി ചാരുമുഖി നീയിടം തരൂ
നിന്നരികില്‍ നീ പകരും പൂങ്കുളിരേൽക്കാന്
പ്രിയതോഴി ചാരുമുഖി നീയിടം തരൂ
നുണക്കുഴിപ്പൂക്കളില് ഒളിക്കുന്ന നാണമേ
വിനോദ കേളിയാടി വരൂ ഒരു കുളിരല നീയമലേ (മിന്നാമിന്നി )