പൂവിരിഞ്ഞല്ലോ ഇന്നെന്റെ മുറ്റത്തും
താളം വന്നല്ലോ ഇന്നെന്‍ ജീവനിലും
ആരീരാരോ പാടിയുറക്കാം
കുഞ്ഞേ നീയുറങ്ങാന്‍ കൂട്ടിനിരിക്കാം ഞാന്‍
(പൂവിരിഞ്ഞല്ലോ ...)
അമ്പലത്തില്‍ ഉത്സവത്തിന് ആയിരം തേര്
ചെണ്ടമേളം തകിലുമേളം പഞ്ചവാദ്യം തേരോട്ടം
അമ്പലത്തില്‍ ഉത്സവത്തിന് ആയിരം തേര്
ചെണ്ടമേളം തകിലുമേളം പഞ്ചവാദ്യം തേരോട്ടം
മൂവന്തിക്ക് താലപ്പൊലി, തേവരുക്ക് പൂക്കാവടി
ഞങ്ങളുമുണ്ടേ പൂരം കാണാന്‍
പൈങ്കിളിയേ തോളിലിരുന്നാട്ടെ
(പൂവിരിഞ്ഞല്ലോ...)
പുഞ്ചവയല്‍ കൊയ്ത്തുകാലം വന്നണഞ്ഞല്ലോ
പൊന്നരിവാള്‍ മൂര്‍ച്ചകൂട്ടി കൊയ്യാന്‍ വായോ പെണ്ണാളേ
പുഞ്ചവയല്‍ കൊയ്ത്തുകാലം വന്നണഞ്ഞല്ലോ
പൊന്നരിവാള്‍ മൂര്‍ച്ചകൂട്ടി കൊയ്യാന്‍ വായോ പെണ്ണാളേ
ഞാനും എന്റെ കുഞ്ഞിമോളും കൊയ്ത്തരിവാള് വാങ്ങിയില്ല
നീലപ്പെണ്ണേ നീ പോരുന്നോ
അന്തിവെയില്‍ താണു തുടങ്ങുന്നേ
(പൂവിരിഞ്ഞല്ലോ ...)