ഒരിക്കലൊരിക്കല്‍ ഞാനൊരു
ഗാനം കേള്‍ക്കാന്‍ പോയി
ഒരായിരം കനവുകള്‍തന്‍
ചിറകുകളില്‍ പോയി
(ഒരിക്കല്‍...)
ഏതോ യക്ഷിക്കഥയിലുള്ളൊരേഴാം കടല്‍ കടന്നു
ഏഴാം കടലിന്നപ്പുറത്തെ പാല തേടി നടന്നു
പാലച്ചോട്ടില്‍ പവിഴം ചൂടും വീണയൊന്നും കണ്ടില്ല
പനിമതിപോല്‍ ചിരി വിതറും ഗായകനെക്കണ്ടില്ല
തേടിത്തേടിയലഞ്ഞു... എങ്ങും പാടിയലഞ്ഞു...
പാടിയലഞ്ഞു... പാടിയലഞ്ഞു...
(ഒരിക്കല്‍...)
ഈണം കേട്ടാല്‍ നടുങ്ങി നില്ക്കും നര്ത്തകിയാമെന്നില്
രാഗാഞ്ജലികള് ചാര്‍ത്തിടുവാന്‍ ഗായകാ നീ വരുമോ
മോഹംപോലെ രാഗംപോലെ നീ വരുമെന്നാശിപ്പൂ
ഹൃദയസുധാസാഗരത്തില് പാലപൂക്കാനാശിപ്പൂ
തേടുകയല്ലോ... ഇന്നും തേടുകയല്ലോ...
തേടുകയല്ലോ... തേടുകയല്ലോ...
(ഒരിക്കല്‍...)