ഇടവപ്പാതി കാറ്റടിച്ചാല്‍ ഉടുക്കുകൊട്ടുമെന്‍ നെഞ്ചില്‍
ഇടിമുഴക്കം പേടിച്ചോ കുളിരുതോന്നി നാണിച്ചോ
ഇടവഴിയില്‍ പതുങ്ങിനില്ക്കും മുറച്ചെറുക്കനെ പേടിച്ചോ?
ഉറഞ്ഞുതുള്ളും ആല്മരത്തിന്
ചുവട്ടില്‍ സന്ധ്യനേരത്ത്
വിറച്ചു നില്ക്കെയെന്നരികില് വന്നെന്
മനസ്സുമാറ്റിയതാരാണ്?
മഴയും കാറ്റും കല്‍വിളക്കില്‍ തിരിയണച്ച നേര്‍ത്ത്
നനഞ്ഞ നിന്റെ കരയന്മുണ്ട്
പിഴിഞ്ഞുതന്നതു തെറ്റാണോ?
പിരിഞ്ഞുപോകും കാര്മുകിലിന് വഴിയില്‍ വീണ പൂക്കള്‍ പോലെ
ഉലഞ്ഞുവീഴും നിറങ്ങളേഴും മഴവില്ലാകും കാലത്ത്
പുതിയമുണ്ടും വരയന്‍ തോര്‍ത്തുമണിഞ്ഞു വന്നൂ തോഴീ നീ
വിടര്‍ന്ന നിന്റെ നുണക്കുഴികള്‍ ചുവന്നതെന്റെ തെറ്റാണോ?