മന്മഥനിന്നെന്നതിഥിയായി
മന്ദസ്മിതത്തിലും ലഹരിയായ്
മല്ലികപ്പൂപെയ്യും രജനിയിലെന്‍
കളിപ്പൊന്വീണമീട്ടുവാന് മോഹമായി
(മന്മഥന്...)
ഗായകന് എന്‍ പ്രേമഗായകന്‍
ഗന്ധര്വ്വഗാനവിശാരദനായ് വന്നവന്
ഏഴു സ്വരങ്ങളാലേഴു സ്വര്‍ഗ്ഗങ്ങളെ
ഭൂമിയിലെത്തിക്കും തോഴനവന്‍
ഇന്നൊന്നു പാടാനാ വീണയ്ക്കു നാണം
ഒന്നു തൊടാനെന്റെ വിരലിനും നാണം
നാണം... നാണം... നാണം...
(മന്മഥന്...)
നായകന് എന്‍ ജീവഗായകന്
വാസന്തമാധുരി മേനിയില്‍ തൂകുന്നവന്
ഏഴു സ്വരങ്ങളുമില്ലെങ്കില്പ്പോലുമെന്
പൂമണിക്കോവിലില്‍ ദൈവമവന്
ഇന്നു വരം തരാന്‍ ദേവനു നാണം
ഒന്നു ചോദിക്കാനെന് നാവിനും നാണം
നാണം... നാണം... നാണം...
(മന്മഥന്...)