ആ.....
മാനസേശ്വരാ... പോവുകയോ പോവുകയോ?
ഈഗ്രാമകന്യകയെ ഓര്‍മ്മിക്കുമോ?
നിന്റെ മനോരഥവീഥിയിലെത്രനാള്
സ്വര്ണ്ണദലങ്ങള് വിരിച്ചവള്‍ ഞാന്‍
പൊന്‍വിളക്ക് തെളിച്ചവള് ഞാന്‍
തെളിച്ചവള് ഞാന്‍ തെളിച്ചവള് ഞാന്‍
ഹൃദയത്തിലനുരാഗ മധുരവുമായി നിന്
കിളിവാതിലില്‍ കാത്ത് നിന്നവള്‍ ഞാന്‍
ഒരുതുള്ളിക്കണ്ണീരായ് നിന് കാലടികളില്‍
തകരുമെന്നൊരുനാളും ഓര്ത്തില്ലഞാന്
ആ....ആ..ആ.. (മാനസേശ്വരാ...)
നിഴലായെങ്കിലും കൂടെവരാന്‍ ഞാന്‍
നിത്യവും മനസ്സില്‍ കൊതിച്ചതല്ലേ?
ഒരുനെടുവീര്പ്പായ് അലിയുന്നിവിടെ
ഒരുദു:ഖഗാനമായ് അലയുന്നു ഞാന്‍
ആ....ആ..ആ.. (മാനശേശ്വരാ...)