ശാരികത്തേൻമൊഴികൾ...... കൊച്ചുതാമരപ്പൂമിഴികൾ.....
ശാരികത്തേൻമൊഴികൾ കൊച്ചുതാമരപ്പൂമിഴികൾ.....
ഇല്ലിലംകാവു ചുറ്റും.....കുഞ്ഞിളംകാറ്റേ വാ....
ചെല്ലമണിച്ചെപ്പു കൊട്ടിയുറക്കാൻ വാ...ഉറക്കാൻ വാ....
ശാരികത്തേൻമൊഴികൾ കൊച്ചുതാമരപ്പൂമിഴികൾ.....
അങ്കണത്തളിർമരം പൂക്കുമ്പോൾ തങ്കക്കുടത്തിനൊരൂഞ്ഞാലാ.....
ആവണിതുമ്പിയ്ക്കും അവളുടെ മക്കൾക്കും പൂവള്ളി കൊണ്ടു പൊന്നൂഞ്ഞാല...
ഊഞ്ഞാല...
ശാരികത്തേൻമൊഴികൾ കൊച്ചുതാമരപ്പൂമിഴികൾ.....
അമ്പിളിക്കുഞ്ഞിനു നാടുചുറ്റാൻ ചന്തത്തിലമ്മാനക്കളിക്കുതിര...
ചങ്ങാതിമാരുമായ് കളിയാടിയെത്തുമ്പോൾ കണ്മണിയ്ക്കായിരം തേനുമ്മ...
തേനുമ്മ.....
ശാരികത്തേൻമൊഴികൾ കൊച്ചുതാമരപ്പൂമിഴികൾ.....
ഉം..ഉം...ഉം...ഉം..