You are here

Kanninum kannaaya [acchanum settattiyum]

Title (Indic)
കണ്ണിനും കണ്ണായ [അച്ഛനും ചേട്ടത്തിയും]
Work
Year
Language
Credits
Role Artist
Music MK Arjunan
Performer Ambili
CO Anto
Jolly Abraham
Writer Pappanamkodu Lakshmanan

Lyrics

Malayalam

കണ്ണിനും കണ്ണായ കൈകേയി
നീ ഖൽബു പൊട്ടിക്കരയുവാൻ കാരണമെന്തേ (2)
ഞമ്മടെ മൂത്ത മോൻ ശ്രീരാമനു നാളെയല്ലേ
യുവരാശാവായഭിഷേകം

പണ്ടൊരിക്കൽ പ്രാണനാഥാ തേരിന്റെ ചക്രത്തിൽ
ചൂണ്ടുവിരലിട്ടു ജീവൻ രക്ഷിച്ചില്ലേ
രണ്ടു വരമെനിക്കന്നു തരാമെന്ന് പറഞ്ഞത്
രണ്ടുമിപ്പോൾ തരാമെങ്കിൽ കരയില്ല ഞാൻ

ശോദിച്ച വരം രണ്ടും
ശോദിച്ച വരം രണ്ടും കൈയ്യോടെ തന്നേക്കാം
ചോറുണ്ണാതിരുന്നിങ്ങനെ കരഞ്ഞീടല്ലേ
നീയിപ്പോളിങ്ങനെ ബേജാറായാൽ ചീട്ടു കീറി പോകും
ഞമ്മടെ കാറ്റു പോവും

മൂത്ത മോൻ രാമനെ കാടു കേറ്റണം
ഞാൻ പെറ്റ മോൻ ഭരതനു രാജ്യം വേണം

അയ്യോ ചതിക്കല്ലേ കൈകേയീ
ഇത് വയ്യ സഹിക്കില്ല ഞമ്മളിപ്പം
രാജ്യം ഭരതനു തന്നേക്കാം ഞമ്മടെ രാമനെ കാട്ടിലു കേറ്റേണ്ട

ഇളയമ്മ തന്നുടെ ശപഥം നടക്കട്ടേ
ഞാൻ വനവാസത്തിനു പോയിടാം
പൊന്നുതാതാ..

ഞാനും കൂടെ ബരും
തിരുമല ദേവനാണു സത്യം
ഞാനും കൂടെ ബരും
തിരുമല ദേവനാണു സത്യം
ജീവനാഥാ പ്രാണനാഥാ
സീതേം കൂടെ ബരും
തിരുമല ദേവനാണു സത്യം

കല്ലുണ്ട് മുള്ളുണ്ട് സീതേ
കാട്ടിൽ മുള്ളൻ പന്നികളുണ്ടേ (2)
കണ്ടാമൃഗങ്ങളുമുണ്ടേ പിന്നെ
കാട്ടാനക്കൂട്ടങ്ങളുണ്ട്..

English

kaṇṇinuṁ kaṇṇāya kaigeyi
nī khalbu pŏṭṭikkarayuvān kāraṇamĕnde (2)
ñammaḍĕ mūtta mon śrīrāmanu nāḽĕyalle
yuvarāśāvāyabhiṣegaṁ

paṇḍŏrikkal prāṇanāthā terinṟĕ sakrattil
sūṇḍuviraliṭṭu jīvan rakṣiccille
raṇḍu varamĕnikkannu tarāmĕnn paṟaññat
raṇḍumippoḽ tarāmĕṅgil karayilla ñān

śodicca varaṁ raṇḍuṁ
śodicca varaṁ raṇḍuṁ kaiyyoḍĕ tannekkāṁ
soṟuṇṇādirunniṅṅanĕ karaññīḍalle
nīyippoḽiṅṅanĕ bejāṟāyāl sīṭṭu kīṟi poguṁ
ñammaḍĕ kāṭru povuṁ

mūtta mon rāmanĕ kāḍu keṭraṇaṁ
ñān pĕṭra mon bharadanu rājyaṁ veṇaṁ

ayyo sadikkalle kaigeyī
it vayya sahikkilla ñammaḽippaṁ
rājyaṁ bharadanu tannekkāṁ ñammaḍĕ rāmanĕ kāṭṭilu keṭreṇḍa

iḽayamma tannuḍĕ śabathaṁ naḍakkaṭṭe
ñān vanavāsattinu poyiḍāṁ
pŏnnudādā..

ñānuṁ kūḍĕ baruṁ
tirumala devanāṇu satyaṁ
ñānuṁ kūḍĕ baruṁ
tirumala devanāṇu satyaṁ
jīvanāthā prāṇanāthā
sīdeṁ kūḍĕ baruṁ
tirumala devanāṇu satyaṁ

kalluṇḍ muḽḽuṇḍ sīde
kāṭṭil muḽḽan pannigaḽuṇḍe (2)
kaṇḍāmṛgaṅṅaḽumuṇḍe pinnĕ
kāṭṭānakkūṭṭaṅṅaḽuṇḍ..

Lyrics search