മുന്തിരിനീരിനിന്ന് മധുരമില്ല
ചെമ്പകപ്പൂവുകള്ക്ക് മണമില്ല
(മുന്തിരിനീരിനിന്ന്....)
ചന്ദനച്ചാറില്‍ നീരാടി നില്ക്കും
ചന്ദ്രികക്കിന്ന് തണുപ്പില്ല
തണുപ്പില്ല..
മുന്തിരിനീരിനിന്ന് മധുരമില്ല
ചെമ്പകപ്പൂവുകള്ക്ക് മണമില്ല
ചിന്തകള്‍ തുടിക്കും കരളുമായ് നടക്കും
സന്ധ്യാമേഘങ്ങളേ നിങ്ങള്‍
സിന്ധുതരംഗത്തിന് അന്തരാഗങ്കത്തിന്
സന്തപ്ത ചിന്തകളല്ലോ
മുന്തിരിനീരിനിന്ന് മധുരമില്ല
ചെമ്പകപ്പൂവുകള്ക്ക് മണമില്ല
ആരെയോ തേടി അവശനായ് നീങ്ങും
ഈറന്‍ കുളിര്‍ക്കാറ്റേ...നീ
ഏതോ ഹൃദയത്തിന് തീരാവിരഹത്തിന്‍
ഏകാന്ത നിശ്വാസമല്ലോ...
ഏകാന്ത നിശ്വാസമല്ലോ..