ചിത്രശലഭം ചോദിച്ചൂ.....പുഷ്പകന്യകേ...
നിന്നെ ഞാനൊന്നു ചുറ്റിപ്പറന്നോട്ടേ...ഒരു മുത്തണിനൃത്തം ചെയ്തോട്ടേ....
ഒരു കല്പിതരാഗം മൂളട്ടേ....
ചിത്രശലഭം ചോദിച്ചൂ.....പുഷ്പകന്യകേ.....
പുഷ്പവതിയായ് നീ പുറത്തുവരാന്‍ എത്രകാലം കാത്തിരുന്നു...
പുഷ്പവതിയായ് നീ പുറത്തുവരാന്‍ എത്രകാലം കാത്തിരുന്നു ഞാന്‍ ഇഷ്ടദേവതേ...
ഇഷ്ടദേവതേ അടുത്തുവന്നൊന്നു മുട്ടിയിരുന്നോട്ടേ....ഒരു മുത്തം തന്നോട്ടേ....
ചിത്രശലഭം ചോദിച്ചൂ.....പുഷ്പകന്യകേ...
രാഗവതിയാം നിന് കവിളുകളില്‍ രോമഹര്‍ഷം വിടര്ന്നുവല്ലോ...
രാഗവതിയാം നിന് കവിളുകളില്‍ രോമഹര്‍ഷം വിടര്ന്നുവല്ലോ...സ്നേഹലോലുപേ...
സ്നേഹലോലുപേ നിനക്കു ഞാനെന്റെ മൌനം പകര്‍ന്നോട്ടേ...
പ്രേമദാഹം തീര്‍ത്തോട്ടേ....
ചിത്രശലഭം ചോദിച്ചൂ.....പുഷ്പകന്യകേ...
നിന്നെ ഞാനൊന്നു ചുറ്റിപ്പറന്നോട്ടേ.....ഒരു മുത്തണിനൃത്തം ചെയ്തോട്ടേ....