മാര്കഴിയില് മല്ലികപൂത്താല്‍
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
കാടിറങ്കി നീയും ഞാനും കാണാന്‍ പോകണ പൂരം
മാര്കഴിയില് മല്ലികപൂത്താല്‍
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
കണ്ണേ നിന് കൈ പിടിച്ചു കാവുചുറ്റണ നേരം
ചിന്നകട... പെരിയകട.. ചിന്ദൂരക്കട കേറാം (കണ്ണേ..)
കുപ്പിവള വാങ്ങാം കുപ്പായത്തുണി വാങ്ങാം
ചിപ്പിവള വാങ്ങാം പിന്നെ സോപ്പ് ചീപ്പ് വാങ്ങാം
സോപ്പ് ചീപ്പ് വാങ്ങാം (മാര്കഴിയില്..)
കുന്തിപ്പുഴക്കരയിലുള്ള കുളിരുകോരും കാറ്റില്‍
പന്തലിച്ചു പീലിനീര്‍ത്തും പുന്നാഗത്തിന് ചോട്ടില്
(കുന്തിപ്പുഴ..)
എന്റെ മാറില്‍ നീ മയങ്കും നിന്റെമാറില്‍ ഞാനും
കണ്ടു കണ്ടുകൊതിച്ചോട്ടെ ഭൂമിയും നീലവാനും
ഭൂമിയും നീലവാനും (മാര്കഴിയില്..)