ശിങ്കാരപ്പെണ്ണിന്റെ ചെമ്പുള്ളിച്ചേലയുടെ
മുന്താണികീറിയതാരാണ്?
ഇല്ലില്ലംകാട്ടിലെ മുള്ളാണൊ നിന്റെ
കല്യാണച്ചെറുക്കന്റെ കയ്യാണോ?
മാറത്തും കവിളത്തും മൈലാഞ്ചിയെന്താണ്ടി
മാന്തിപ്പൊളിച്ചവനാരാണ്?
മലയിലെ കൊടിത്തൂവ കടിച്ചതാണോ
മാരന്റെയമ്പേറ്റു മുറിഞ്ഞതാണോ നിന്റെ
മാരനെയമ്പേറ്റു മുറിഞ്ഞതാണോ?
മൂക്കിക്കിടന്നൊരു മൂക്കാണിമൂക്കുത്തി
മുറ്റത്തുകിടക്കുന്നതെന്തെടിപെണ്ണേ?
ലന്തപ്പഴം തിന്നു ചുണ്ടൂതുടച്ചപ്പോള്
മുണ്ടേലൊടക്കി വീണതാണോ?
പൂഞ്ചോലക്കരയില്നിന് നെഞ്ചില്ക്കിടന്നൊരു
മഞ്ചാടിക്കുരുമാല കണ്ടല്ലോ
കാട്ടിലെക്കുരങ്ങന്റെ നഖം കൊണ്ടോ
കൂട്ടിന്നുവന്നോന്റെ കൊതികൊണ്ടോ -അന്തി
ക്കൂട്ടിന്നുവന്നോന്റെ കൊതികൊണ്ടോ?