ജീവനില്‍ ദുഃഖത്തിന്നാറാട്ട്..... താമരക്കണ്ണന് താരാട്ട്.....
ജീവനില്‍ ദുഃഖത്തിന്നാറാട്ട് താമരക്കണ്ണന് താരാട്ട്
ചുടുനെടുവീര്‍പ്പില്‍ തുയില്പ്പാട്ട് പണ്ട് ദേവകി പാടിയ താരാട്ട്...
ജീവനില്‍ ദുഃഖത്തിന്നാറാട്ട് താമരക്കണ്ണന് താരാട്ട്....
അച്ഛനയോദ്ധ്യയില്.... അമ്മ ദുഃഖാഗ്നിയില്‍....
അച്ഛനയോദ്ധ്യയില് അമ്മ ദുഃഖാഗ്നിയില്‍
മക്കള്‍ വളര്‍ന്നൂ വനാന്തരത്തില്‍
ചെയ്യാത്ത തെറ്റിന്റെ ശരശയ്യയില്‍ വീണു
വൈദേഹി പാടിയ താരാട്ട്...
അമ്മാ.....അമ്മാ.....
അമ്മ വൈദേഹി പാടിയ താരാട്ട്....
ജീവനില്‍ ദുഃഖത്തിന്നാറാട്ട് താമരക്കണ്ണന് താരാട്ട്
കാട്ടുതീയാളുന്നൂ... കാറ്റടിച്ചേറുന്നൂ...
കാട്ടുതീയാളുന്നൂ കാറ്റടിച്ചേറുന്നൂ
കാട്ടുപൂമൊട്ടേ ചിരിക്കുന്നോ നീ
വസന്തമാം നിന്നച്ഛന്‍ മടങ്ങിയെന്നോമനേ
നിനക്കിന്നു മുലപ്പാലും കണ്ണീര്...
അമ്മാ.....അമ്മാ.....
അമ്മ നല്കുന്ന മുലപ്പാലും കണ്ണിര്....
ജീവനില്‍ ദുഃഖത്തിന്നാറാട്ട് താമരക്കണ്ണന് താരാട്ട്
ചുടുനെടുവീര്‍പ്പില്‍ തുയില്പ്പാട്ട് പണ്ട് ദേവകി പാടിയ താരാട്ട്...
ജീവനില്‍ ദുഃഖത്തിന്നാറാട്ട് താമരക്കണ്ണന് താരാട്ട്....