ആ.. ആ.......
തേടി തേടി ഞാനലഞ്ഞു
പാടി പാടി ഞാന്‍ തിരഞ്ഞു
ഞാന്‍ പാടിയ സ്വരമാകെ
ചൂടാത്ത പൂവുകളായ്
ഹൃദയം തേടുമാശകളായ് (തേടി തേടി)
എവിടേ നീയെവിടേ നിന്റെ മനസ്സാം
നിത്യമലര്‍ക്കാവെവിടേ
എന്നാദം കേട്ടാലുണരും നിന്‍രാഗക്കിളിയെവിടേ
എന്‍സ്വരത്തിലലിയാന്‍ കേഴും
നിന് ശ്രുതിതന്‍ തുടിയെവിടെ
നിന് ശ്രുതിതന്‍ തുടിയെവിടെ (തേടി തേടി)
ഏതോ വിളികേള്‍ക്കാന്‍ മടിയായേതോ
കളിയരങ്ങിലാടുകയോ
ഓടിവരാനാവാതേതോ വാടിയില്‍ നീ പാടുകയോ
എന്നുമെന്നും നിന്നെ തിരയും
എന്റെ വേണു തളരുകയോ തളരുകയോ
(തേടി തേടി)