രാരിരം പാടുന്നു രാക്കിളികള്‍
താളത്തിലാടുന്നു തളിര്‍ലതകള്‍
ഈണത്തിലൊഴുകുന്നു പൂന്തെന്നല്‍
ഇനിയുമെന്നച്ഛനുറങ്ങുകില്ലേ (രാരിരം)
രാരീരോ രാരീരോ
രാരീരോ രാരാരോ
കണ്ണിന് മണികളാം മുല്ലകള്‍ പാടീ വെണ്ണിലാവമ്മയുറങ്ങീ
കൊച്ചു നക്ഷത്രങ്ങള്‍ താലോലം പാടീ
അച്ഛനാമമ്പിളിയുറങ്ങീ
കണ്ണനുറങ്ങാതിരിക്കാം കണ്ണന്റെ പൊന്നച്ഛനുറങ്ങൂ
രാരീരോ രാരീരോ
രാരീരോ രാരാരോ
വേദനിക്കുന്നവര് മണ്കുടിലില്
ദൈവങ്ങള്‍ മാളികമുകളില്‍
നാളെയെന്നച്ഛന്റെ ദു:ഖങ്ങള്‍ മാറും
ഞാനും വലിയവനാകും
കണ്ണനുറങ്ങാതിരിക്കാം കണ്ണന്റെ പൊന്നച്ഛനുറങ്ങൂ
രാരീരോ രാരീരോ
രാരീരോ രാരാരോ (രാരിരം)