രാരിരം പാടുന്നു രാക്കിളികള്‍
താളത്തിലാടുന്നു തളിര്‍ലതകള്‍
ഈണത്തിലൊഴുകുന്നു പൂന്തെന്നല്‍
ഇനിയുമുറങ്ങുകെന്‍ പൊന്‍ മകനെ (രാരിരം)
രാരീരോ രാരീരോ
രാരീരോ രാരാരോ
കണ്ണിന് മണികളാം മുല്ലകളെ
വെണ്ണിലാവമ്മയുറക്കീ
വിണ്ണിന് മുറ്റത്തെ നീലവിരികളില്
ഉണ്ണികള്‍ താരങ്ങളുറങ്ങി
അച്ഛനുറങ്ങാതിരിക്കാം
കൊച്ചുകണ്‍പീലികള്‍ മൂടൂ
രാരീരോ രാരീരോ
രാരീരോ രാരാരോ
കണ്ണന് ജനിച്ചതു കല്‍ത്തുറുങ്കില്‍
യേശുവോ കാലിത്തൊഴുത്തില്‍
നാളെ നിന്‍നാദമീ നാടിനെയുണര്‍ത്തും
കാലം നിന് തോഴനായ് തീരും
ആനന്ദക്കനവുകള്‍ കാണാന്‍
ആരോമലേ നീയുറങ്ങൂ
രാരീരോ രാരീരോ
രാരീരോ രാരാരോ (രാരിരം)